ശ്രീലങ്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി; പകരം മഹീന്ദ രാജപക്സെയെ നിയമിച്ചു
കൊളംബോ: പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് റെനില്‍ വിക്രമസിംഗെയെ മാറ്റി മഹീന്ദ രാജപക്സെയെ നിയമിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അപ്രതീക്ഷിത നടപടി. മൈത്രിപാല സിരിസേനയുടെ പാര്‍ട്ടിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി ചേര്‍ന്ന കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതോടെയാണ് റെനില്‍ വിക്രമസിംഗെക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്.
തുടര്‍ന്നു പുതിയ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്സെയെ സിരിസേന നിയമിക്കുകയായിരുന്നു. രാജപക്സെ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
2015ല്‍ വിക്രമസിംഗെയുടെ പിന്തുണയോടെ സിരിസേനയുടെ നേതൃത്വത്തില്‍ തുടക്കമിട്ട മുന്നണിയാണ് രാഷ്ട്രീയ അട്ടിമറിയോടെ ഇല്ലാതായത്. അതേസമയം, പുതിയ നീക്കം രാജ്യത്ത് ഭരണഘടനാ പ്രതിസന്ധിക്കിടയാക്കിയേക്കും.
ശ്രീലങ്കന്‍ ഭരണഘടനാ പ്രകാരം വ്യക്തമായ ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കാന്‍ പ്രസിഡന്റിനാകില്ല. ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രാജപക്സെയുടെ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. ഇതോടെയാണ് ശ്രീലങ്കന്‍ സഖ്യകക്ഷി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ രൂപംകൊണ്ടത്. സാമ്പത്തികനയം മുതല്‍ വിവിധ വിഷയങ്ങളില്‍ സിരിസേനയും വിക്രമസിംഗെയും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."