വീട്ടില്‍കയറി ആക്രമിക്കുമെന്ന് സഊദിക്ക് ഐ.എസ് ഭീഷണി
ദുബൈ: ഇറാനില്‍ ഇരട്ട ഭീകരാക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ സഊദിക്കും ഐ.എസ് ഭീഷണി. കഴിഞ്ഞ ദിവസം ഐ.എസ് പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ഇറാനു പിന്നാലെ സഊദിക്കും ഭീഷണിയുള്ളത്. സഊദിയോട് വീട്ടില്‍കയറി ആക്രമിക്കുമെന്നാണ് ഐ.എസ് ഭീഷണിമുഴക്കിയത്.
ഇറാന്‍ ആക്രമണത്തിന് മുന്‍പ് ചിത്രീകരിച്ചതാണ് വിഡിയോ എന്നാണ് കരുതുന്നത്. മുഖം മൂടി ധരിച്ച അഞ്ചു പേരാണ് വിഡിയോയിലുള്ളത്. ശീഈ ഭൂരിപക്ഷ രാജ്യമായ ഇറാനെതിരേയാണ് ആദ്യ ഭീഷണി. തുടര്‍ന്ന് നിങ്ങളുടെ ഊഴം വരുമെന്ന് സഊദിയോടും പറയുന്നു. തങ്ങളുടെ ആള്‍ക്കാര്‍ ഇറാനില്‍ പോരാട്ടം നടത്തുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നുമാണ് ഭീകരന്റെ സന്ദേശം.
വിഡിയോയുടെ അവസാന ഭാഗത്താണ് സഊദിയെ പരാമര്‍ശിക്കുന്നത്. ഇറാനു ശേഷം നിങ്ങളുടെ ഊഴമായിരിക്കുമെന്നാണ് സഊദിയോട് ഭീകരന്‍ പറയുന്നത്. നിങ്ങളുടെ വീട്ടില്‍കയറി ആക്രമിക്കും.
ഞങ്ങള്‍ ആരുടെയും ഏജന്റുമാരല്ലെന്നും ഭീകരന്‍ പറയുന്നു. നേരത്തെ ഐ.എസ് സഊദിയില്‍ ആക്രമണം നടത്തിയിരുന്നു.
അതിനിടെ, സഊദിയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ ആരോപിച്ചു. തങ്ങളുടെ പൗരന്മാരെ ഐ.എസ് റിക്രൂട്ട് നടത്തിയാണ് പാര്‍ലമെന്റിലും ആയത്തുല്ല ഖുമൈനിയുടെ ഖബറിടത്തിലും ആക്രമണം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."