പശുക്കളെ മാതാവിനും ദൈവത്തിനും പകരമായി പരിഗണിക്കാമെന്ന് ഹൈദരാബാദ് ഹൈക്കോടതി
ഹൈദരാബാദ്: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിക്കു പിന്നാലെ പശു വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയും.
പശു രാഷ്ട്രത്തിന്റെ പരിശുദ്ധമായ സമ്പത്താണെന്നും മാതാവിനും ദൈവത്തിനും പകരമായി പശുവിനെ പരിഗണിക്കാമെന്നുമാണ് ഹൈക്കോടതി ജഡ്ജ് ബി. ശിവശങ്കര റാവുവിന്റെ അഭിപ്രായം.
63 പശുക്കളെയും രണ്ട് കാളകളെയും കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി രമാവത്ത് ഹനുമ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജഡ്ജിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്. ആരോഗ്യമുള്ള പശുക്കളെ ബക്രീദിന് അറക്കുകയെന്നത് മുസ്്‌ലിം മതവിശ്വാസികളുടെ മൗലികാവകാശമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും മൃഗ ഡോക്ടര്‍മാര്‍ ആരോഗ്യമുള്ള പശുക്കള്‍ക്ക് പാല്‍ തരാന്‍ ശേഷിയില്ലാത്തവയാണെന്ന് തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്‍കി ഇവയെ അറവു ശാലകളിലേക്ക് അയക്കാറുണ്ട്. ഇത് നിയമവിരുദ്ധമായ നടപടിയാണ്. നിലവിലെ ഗോവധ നിരോധന നിയമം പരിഷ്‌കരിച്ച് ഗോഹത്യ നടത്തുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു.
65 കന്നുകാലികളെയാണ് ഹനുമയില്‍ നിന്ന് പിടികൂടിയിരുന്നത്. തെലങ്കാനയിലെ കാഞ്ചനപ്പള്ളി ഗ്രാമത്തില്‍ നിന്ന് കൊണ്ടുവരികയായിരുന്ന ഇവയെ അറവു ശാലയിലേക്ക് കൊണ്ടുപോകുകയാണെന്നാരോപിച്ചാണ് പിടികൂടി നല്‍ഗോണ്ട കോടതിയില്‍ ഹാജരാക്കിയിരുന്നത്.
ഇവിടെ നിന്നാണ് പിന്നീട് കേസ് ഹൈദരാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയത്. മേയാനായി കൊണ്ടുപോവുകയെന്നായിരുന്നു ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.
അറവിനായി കൊണ്ടുവന്നതാണെന്ന് വ്യക്തമാക്കി കന്നുകാലികളെ പിടികൂടിയതിനെതിരേ ഹനുമ നല്‍കിയ ഹരജി നല്‍ഗോണ്ടയിലെ വിചാരണക്കോടതി തള്ളിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിചാരണക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി തയാറല്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."