ജില്ലയില്‍ പാല്‍ ഉല്‍പ്പാദനം കുറഞ്ഞിട്ടില്ലെന്നത് തെറ്റായ കണക്ക്
പാലക്കാട:് കഠിനമായ വരള്‍ച്ചയില്‍ പാലുല്‍പ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലയിലെ ക്ഷീര സംഘങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പാലാണ് ഒഴുകിയെത്തുന്നത്. ചിറ്റൂര്‍,കൊല്ലങ്കോട് ബ്ലോക്ക് പരിധിയില്‍ മാത്രം അന്‍പതിലധികം സംഘങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്.
കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, മുതലമട, പുതുശേരി പഞ്ചായത്തുകളിലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്ഷീരസംഘങ്ങളിലാണ് തമിഴ്‌നാട് പാല്‍ കൊണ്ട് വരുന്നത്. മുന്‍ കാലത്തേക്കാള്‍ ജില്ലയില്‍ ഇത്തവണ പാല്‍ ഉല്‍പാദനം കുറഞ്ഞില്ല. അതിനു കാരണം തമിഴ്‌നാട്ടില്‍ നിന്നുളള പാല്‍ ഒഴുക്കാണ്. അതിരാവിലെ തന്നെ കുപ്പാണ്ട കൗണ്ടന്നൂര്‍, ഒഴലപ്പതി വേലാന്താവളം തുടങ്ങിയ പ്രദേശങ്ങളില്‍ ക്ഷീര സംഘങ്ങളില്‍ അതിര്‍ത്തിക്കപ്പുറത്തെ കര്‍ഷകരും, സ്വകാര്യ പാല്‍ കച്ചവടക്കാരും സൈക്കിളിലും ഓട്ടോ റിക്ഷകളിലും ചെറിയ പെട്ടി ഓട്ടോകളിലുമായി പാല്‍ എത്തിക്കും.
തമിഴ്‌നാട്ടില്‍ നിന്നും കൊണ്ട് വരുന്ന പാല്‍ ലിറ്ററിന് 20 രൂപയ്ക്കാണ് സംഘങ്ങള്‍ വാങ്ങിക്കുന്നത്. മില്‍മക്കു നല്‍കുന്നത് 35 രൂപക്കും. അവിടന്ന് കൊണ്ട് വരുന്ന പാലിന്റെ ഗുണമേന്മയൊന്നും പരിശോധിക്കാതെ കേരളത്തില്‍ നിന്നും ശേഖരിക്കുന്ന പാലിനോടൊപ്പം കലര്‍ത്തിയാണ് മില്‍മക്കു നല്‍കി വരുന്നത്. മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും സംഘങ്ങളിലേക്ക് പാല്‍ നല്‍കുന്നത് വിവാദമായതോടെ ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇത് കണ്ടു പിടിച്ചെങ്കിലും ഇപ്പോള്‍ പഴയപടിയായി. പരിശോധന ഇല്ലാതായതും പാലുല്‍പ്പാദനത്തില്‍ വന്ന കുറവുമാണ് ഇപ്പോള്‍ വീണ്ടും തമിഴ്‌നാട് പാല്‍ വരവ് വര്‍ധിക്കാന്‍ കാരണം. ഒരു ദിവസം 35,000ലിറ്റര്‍ പാല്‍ വരെ അതിര്‍ത്തിയിലെ ക്ഷീര സംഘങ്ങളില്‍ എത്തുന്നതായും പറയുന്നുണ്ട്.
കൂടുതല്‍ പാല്‍ ഒഴിക്കുന്നതിലൂടെ സംഘങ്ങള്‍ക്കു കൂടുതല്‍ ലാഭം കിട്ടും. നഷ്ട്ടം തമിഴ് നാട്ടില്‍ നിന്നും പാലൊഴിക്കാന്‍ വരുന്നവര്‍ക്കാണ് . അവിടെ കന്നുകാലി വളര്‍ത്തല്‍ മുഖ്യ തൊഴിലായി കര്‍ഷകര്‍ കാണുന്നതിനാല്‍ കറന്നു കിട്ടുന്ന പാല്‍ മുഴുവന്‍ വില്‍ക്കാനും പറ്റാത്ത സാഹചര്യമുണ്ട്.
അപ്പോള്‍ അവിടത്തെ ക്ഷീര കര്‍ഷകര്‍ വില കുറഞ്ഞാലും പാല്‍ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. അവിടത്തെ കര്‍ഷകരില്‍ വളരെ കുറഞ്ഞ വിലക്കാണ് പാല്‍ വാങ്ങിക്കുന്നത്. അതിലുമൊരു ലാഭം കൂട്ടി ഏജന്റുമാര്‍ കേരളാതിര്‍ത്തിയിലെ ക്ഷീര സംഘങ്ങള്‍ക്ക് വില്‍ക്കുന്നു ഈ പാലിന്റെ കണക്കു പെരുപ്പിച്ചാണ് ജില്ലയില്‍ പാല്‍ ഉല്‍പ്പാദനം കുറഞ്ഞിട്ടില്ലെന്നു പറയുന്നത്.
അതിര്‍ത്തിയിലെ ക്ഷീരസംഘങ്ങളില്‍ മിക്കതും ജനാധിപത്യ സ്വഭാവം കുറഞ്ഞവയാണ്. സംഘം ഭരിക്കുന്നതിലധികവും ബന്ധുക്കളും സ്വന്തങ്ങളുമാണ്. കിട്ടുന്ന ലാഭം ഇവര്‍ ഡിവിഡണ്ടായി വീതിക്കുന്നു. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങളും പങ്കിടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. മാത്രമല്ല ക്ഷീര സംഘങ്ങളുടെ പ്രസിഡണ്ട് ഉള്‍പ്പെടെ ഭരണ സമിതിയും സ്വന്തക്കാരാല്‍ നിറഞ്ഞിരിക്കും.
അതുകൊണ്ടു പ്രസിഡണ്ട് സ്ഥിരം കുറ്റിയാണ്. ഇപ്പോള്‍ പുതിയ തെരഞ്ഞെടുപ്പ് നടന്നു വരികയാണ്. വോട്ടര്‍മാര്‍ക്ക് പണവും സമ്മാനവും നല്‍കി സംഘം പിടിച്ചെടുക്കാന്‍ കഠിനമായ പ്രയത്‌നമാണ് നടത്തി വരുന്നത് . അതിര്‍ത്തി മേഖലയില്‍ ജനാധിപത്യത്തിലുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് അപൂര്‍വമായി മാറുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത് . സി. പി. .എമ്മും കോണ്‍ഗ്രസും ബി.ജെ.പി എന്നിവരുമായി സഖ്യവും ഉണ്ട്. അധികാരം പിടിച്ചെടുക്കാന്‍ എത്ര പണം മുടക്കാനും മത്സരിക്കുന്നവര്‍ തയാറാണ്. ഈ മാസം കൊഴിഞ്ഞാമ്പാറ മേഖലയില്‍ മൂന്ന് സംഘങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
പുതിയ സഹകരണ നിയമനുസരിച്ച് രണ്ട് തവണ പ്രസിഡന്റ് പദവിയില്‍ ഇരുന്നവര്‍ വീണ്ടുംപ്രസിഡണ്ടാക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ അത് ഫലപ്രദമാവുമെന്നത് കണ്ടറിയണം. ചിലര്‍ ഭാര്യമാരെയും,അടുത്ത ബന്ധുക്കളെയും പ്രസിഡണ്ടിന്റെ സീറ്റിലിരുത്തി ഭരണം നിയന്ത്രിക്കാനും നീക്കം നടത്തി വരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."