ഭീമ- കൊറേഗാവ്: ഗോണ്‍സാല്‍വസും ഫെരേറയും വീണ്ടും അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭീമ- കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. കേസില്‍ നേരത്തെ അറസ്റ്റിലാകുകയും പിന്നീട് വീട്ടുതടങ്കലിലേക്ക് മാറ്റപ്പെടുകയും ചെയ്ത ഗോണ്‍സാല്‍വസ്, ഫെരേറ, സുധാഭരദ്വാജ് എന്നിവരുടെ ജാമ്യാപേക്ഷ പൂനെ പ്രത്യേക കോടതിയാണ് ഇന്നലെ തള്ളിയത്. ഭീമ- കൊറേഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ നിയമപ്രകാരം ഓഗസ്റ്റ് 28ന് അറസ്റ്റിലായ വിപ്ലവ കവി വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെ സുപ്രിംകോടതി ഇടപെട്ട് കഴിഞ്ഞമാസമാണ് വീട്ടുതടങ്കലിലേക്കു മാറ്റിയത്. വീട്ടുതടങ്കല്‍ കാലാവധി നാലാഴ്ചയായിരുന്നു. ഈ പരിധി ഇന്നലെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ വീണ്ടും ജാമ്യത്തിനായി അപേക്ഷിച്ചത്.
അപേക്ഷ ഉച്ചയോടെ തള്ളുകയും ഇതിനു പിന്നാലെ വൈകിട്ടോടെ രണ്ടുപേരെയും പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫെരേറയെ മുംബൈയിലെയും ഗോണ്‍സാല്‍വസിനെ താനെയിലെയും വസതികളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."