സി.ബി.ഐ 'മോദി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍': ചെന്നിത്തല
തിരുവനന്തപുരം: അഴിമതി സംരക്ഷിക്കാന്‍ സി.ബി.ഐയെ മോദി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.ബി.ഐയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള പ്രധാനമന്ത്രിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മുട്ടത്തറ സി.ബി.ഐ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് നരേന്ദ്ര മോദി. പട്ടാള അട്ടിമറി പോലെ അര്‍ധരാത്രി ഡയരക്ടറെ നീക്കിയത് അഴിമതിയെ സംരക്ഷിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. അര്‍ധരാത്രിയുടെ മറവില്‍ സി.ബി.ഐ ഡയരക്ടറെ മാറ്റിയ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ രാജ്യത്തിന് അപമാനവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് ഇരുമ്പഴിക്കുള്ളില്‍ പോകുന്ന ആദ്യ പ്രധാനമന്ത്രി മോദി ആയിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായി. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂര്യനാട് രാജശേഖരന്‍, ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, പാലോട് രവി, വര്‍ക്കല കഹാര്‍, പന്തളം സുധാകരന്‍, സെല്‍വരാജ്, മണക്കാട് സുരേഷ്, ഷമീന ഷഫീക്ക്, ലതികാ സുഭാഷ്, ലക്ഷ്മി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാവിലെ പതിനൊന്നിന് പൊന്നറ ശ്രീധര്‍ പാര്‍ക്കിന് സമീപത്തുനിന്ന് ആരംഭിച്ച ജാഥ സി.ബി.ഐ ആസ്ഥാനത്തിന് മുന്നില്‍ പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."