കാലാവസ്ഥാ മാറ്റത്തിന് അയോജ്യമായ കൃഷിരീതികള്‍ രൂപപ്പെടുത്തണം: ഇ.കെ വിജയന്‍ എം.എല്‍.എ
പേരാമ്പ്ര: കൃഷി ലാഭകരമാകണമെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന് അനുയോജ്യമായ കൃഷി രീതികള്‍ അവലംബിക്കണമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ പെരുവണ്ണാമുഴി ഭാരതീയ സുഗന്ധ വിള കേന്ദ്രത്തില്‍ ദ്വിദിന സംസ്ഥാനതല സുഗന്ധ വിള സെമിനാറും കാര്‍ഷിക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു.എം.പറശ്ശേരി അധ്യക്ഷനായി. കര്‍ഷകരുടെ ഇരുപതോളം കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി സുഗന്ധവിള ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി.കെ. ജേക്കബ്ബ് ആമുഖ പ്രഭാഷണം നടത്തി. അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. കാര്‍ത്തികേയന്‍, കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാര്‍, ജില്ല കൃഷി ഓഫീസര്‍ പി.എസ്. ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. നിര്‍മ്മല്‍ബാബു സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ. കണ്ടിഅണ്ണന്‍ നന്ദിയും പറഞ്ഞു. സെമിനാറില്‍ ഡോ. വി.കൃഷ്ണ കുമാര്‍, ഡോ. പി.എസ്. ജോണ്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സെമിനാറും പ്രദര്‍ശനവും ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."