HOME
DETAILS

കോടതി വിധി കുടുംബ ബന്ധങ്ങളെ ശിഥിലമാക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

  
Web Desk
October 27 2018 | 03:10 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%99%e0%b5%8d

ഫറോക്ക്: കുടുംബ വ്യവസ്ഥിതിയെ തകര്‍ക്കുന്നതും പാശ്ചാത്യസംസ്‌കാരം അടിച്ചേല്‍പിക്കുന്നതുമാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രിംകോടതി വിധിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി .
'വിവാഹേതര ലൈംഗിക ബന്ധം; സുപ്രീം കോടതി വിധിയും സാമൂഹ്യ പ്രത്യാഘാതങ്ങളും' എന്ന വിഷയത്തില്‍ മുസ്‌ലിം ലീഗ് ബേപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് നിലനിന്നിരുന്ന സംസ്‌കാരത്തിന് നേരെയുള്ള അധിനിവേശവും ലൈംഗിക അരാജകത്വവുമാണ് ഇതിലൂടെ സംഭവിക്കുക. ഭാവിയില്‍ സ്വത്തവകാശം, പിതൃത്വ നിര്‍ണയം എന്നിവയടക്കമുള്ള നിരവധി വ്യവഹാരത്തര്‍ക്കങ്ങള്‍ക്കും ഇത് വഴിവയ്ക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി മോഡറേറ്ററായി. അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എ വിഷയാവതരണം നടത്തി. ഉമ്മര്‍ പാണ്ടികശാല, ടി.വി ഉണ്ണികൃഷ്ണന്‍, നാസര്‍ ഫൈസി കൂടത്തായി, ടി.പി അബ്ദുല്ലകോയ മദനി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.സി അഹമ്മദ് കുട്ടി ഹാജി, എം. മുഹമ്മദ് കോയ ഹാജി, കെ.കെ ആലിക്കുട്ടി, കെ.എം ബഷീര്‍, പി.എ അബ്ദുല്‍ വാരിദ്, മുല്ലവീട്ടില്‍ വീരാന്‍ കോയ ഹാജി, എന്‍.കെ ബിച്ചികോയ, എ. അഹമ്മദ് കോയ, എം. കുഞ്ഞാമുട്ടി, കാസിം ചാലിയം, കെ.കെ മുഹമ്മദ് കോയ, മുഹമ്മദ് കക്കാട്, എ. മൂസക്കോയ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  41 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago