HOME
DETAILS
MAL
ചീഫ് ജസ്റ്റിസിനെതിരേ ആരോപണം: യുവതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി
backup
September 06 2019 | 18:09 PM
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗികാരോപണമുന്നയിച്ച യുവതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഡല്‍ഹി പൊലിസിന്റെ ആവശ്യം ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് മനീഷ് ഖുറാനയുടെയാണ് നടപടി. ജാമ്യം റദ്ദാക്കാന്‍ മതിയായ കാരണങ്ങളൊന്നുമില്ലെന്നും അതിനാല്‍ പോലിസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രിം കോടതിയില്‍ ജീവനക്കാരിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന നവീന്‍ കുമാര്‍ എന്ന വ്യക്തിയുടെ ആരോപണത്തില്‍ 420, 506, 120ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ കേസുള്ളത്. ഈ കേസ് ചീഫ് ജസ്റ്റിസിന്റെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങത്തതിന്റെ വിരോധം മുലം ചുമത്തിയതാണെന്ന് യുവതി ആരോപിച്ചിരുന്നു. കേസില്‍ ഡല്‍ഹി പോലിസിന് വേണ്ടി ഇന്നലെ ആരും ഹാജരായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."