ഓങ്ങല്ലൂരില്‍ ഡെങ്കിപ്പനി പടരുന്നു
പട്ടാമ്പി: ഡെങ്കിപ്പനി ഭീതിയില്‍ ഓങ്ങല്ലൂര്‍ പ്രദേശവാസികള്‍. ആരോഗ്യവകുപ്പധികൃതര്‍ റിപ്പോര്‍ട്ട് നല്കിയ കണക്ക് പ്രകാരം 17 പേര്‍ക്കാണ് പട്ടാമ്പിയില്‍ ഡെങ്കിപ്പനി രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതില്‍ അധികവും ഓങ്ങല്ലൂര്‍ മേഖല കേന്ദ്രീകരിച്ചാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആറുപേര്‍ക്ക് മഞ്ഞപിത്തവും 40 പേര്‍ക്ക് ഡെങ്കിപ്പനി സാധ്യതയും 37 പേര്‍ക്ക് മഞ്ഞപിത്തരോഗ സാധ്യതയും ആരോഗ്യവകുപ്പധികൃതര്‍ കണ്ടത്തിയിട്ടുണ്ട്.
പനി ബാധിച്ചവരുടെ അംഗസംഖ്യ വര്‍ധിച്ചതിനാല്‍ ഇവിടെ മെഡിക്കല്‍ ക്യാംപ് തുടങ്ങിയിട്ടുണ്ട്. അതെ സമയം സാധാരണക്കാരുടെ ഏക ആശ്രയ കേന്ദ്രമായ പട്ടാമ്പി താലൂക്കാശുപത്രിയില്‍ സ്ഥലപരിമിതിക്കൊപ്പം ഡോക്ടര്‍മാരുടെ കുറവും രോഗികളെ പ്രയാസത്തിലാക്കുന്നുണ്ട്.
മറ്റു സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."