യു.ഡി.എഫിന്റേത് വാസ്തവവിരുദ്ധ പ്രചാരണം: സി.പി.എം
കണ്ണൂര്‍: വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ യു.ഡി.എഫും മാധ്യമങ്ങളും നടത്തുന്നതു വാസ്തവ വിരുദ്ധ പ്രചാരണമാണെന്ന് സി.പി.എം കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം.
കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അമ്പരപ്പിച്ച വിജയം നേടിയ എല്‍.ഡി.എഫിനെതിരേ തുടക്കംമുതല്‍ ഇവര്‍ അപവാദ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടത്തുന്ന ആസൂത്രിത നീക്കം.
സി.പി.എം വനിതാ കൗണ്‍സിലര്‍ രാജിവയ്ക്കുമെന്ന് പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം.
മേയര്‍ സ്ഥാനം സ്വപ്നംകണ്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതാവിന്റെ ബിനാമിയായ വനിതാനേതാവ് മത്സരിച്ചെങ്കിലും ഭരണം ലഭിക്കില്ലെന്നു വന്നപ്പോള്‍ എല്‍.ഡി.എഫ് സ്വതന്ത്രനു കോടികള്‍ വാഗ്ദാനം ചെയ്ത് ഭരണം പിടിച്ചെടുക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതും പരാജയപ്പെടുകയായിരുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി. മേയര്‍ ഇ.പി ലത അധ്യക്ഷയായി. സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."