HOME
DETAILS
MAL
ഡല്‍ഹിയിലെ കാലാവസ്ഥ അതിമലിനം; ജോഗിങിന് നിരോധനം, കാര്‍ ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശം
backup
October 27 2018 | 06:10 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാലാവസ്ഥ കൂടുതല്‍ മലിനമാവുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡ് നവംബര്‍ ഒന്നു മുതല്‍ പത്തുവരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
പത്തു ദിവസത്തേക്ക് ജോഗിങ് ചെയ്യരുത്, സ്വകാര്യ കാര്‍ ഉപയോഗം ഒഴിവാക്കണം, വിഷവായുവുമായി നേരിട്ടുള്ള സമ്പര്‍ക്കം കുറയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബോര്‍ഡ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥി മലനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവും ഇറക്കും.
വിളവെടുപ്പ് കഴിഞ്ഞ പഞ്ചാബ്, ഹരിനായ എന്നിവിടങ്ങളില്‍ കുറ്റികള്‍ കത്തിക്കുന്നതു കാരണം ഡല്‍ഹി കൂടുതല്‍ മലിനമാവുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ വളരെ മോശം അവസ്ഥയിലാണ് ഡല്‍ഹിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."