ആഷസ്: ഇംഗ്ലണ്ട് പൊരുതുന്നു
മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്മിത്തിന്റെ ഇരട്ടസെഞ്ചുറിയില്‍ ആവേശംപൂണ്ട സ്വന്തം ആരാധകരെ മികച്ച സ്കോര്‍ സ്വന്തമാക്കി കൈയിലെടുക്കാനായി ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 80 റണ്‍സുമായി റോറി ബേണ്‍സും 69 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.
നേരത്തേ എട്ട് വിക്കറ്റിന് 497 റണ്‍സെടുത്ത് ആസ്ത്രേലിയ ഡിക്ലയര്‍ ചെയ്തിരുന്നു. പതിവുപോലെ ഇന്നലെയും മഴ രസംകൊല്ലിയായെത്തി. ഉച്ച ഭക്ഷണം വരെ മൈതാനി മഴയില്‍ കുതിര്‍ന്നു. മഴ ശമിച്ചതോടെ മൂന്നാം ദിനം ഒരു വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ നിന്ന് ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് രണ്ട് ഓവര്‍ തികയ്ക്കും മുന്‍പ് ഓള്‍റൗണ്ടര്‍ ക്രിസ് ഓവര്‍ട്ടനെ(5) നഷ്ടമായി. താരത്തെ ഹാസില്‍വുഡ് സ്മിത്തിന്റെ കൈകളിലെത്തിച്ചു. പിന്നീട് നായകന് ജോ റൂട്ട് ബേണ്‍സിനൊപ്പം ചേര്‍ന്നതോടെയാണ് ഇംഗ്ലണ്ടിന് അനക്കമുണ്ടായത്. ഇരുവരും ശ്രദ്ധിച്ച് ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് സ്കോറിങ് ഉയരാന്‍ തുടങ്ങി.
രണ്ടാം ദിനം ജോ ഡെന്‍ലിയുടെ(4) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കുമ്മിന്‍സിന്റെ പന്തില്‍ മാത്യു വെയ്ഡിന് പിടി നല്‍കിയായിരുന്നു താരത്തിന്റെ പുറത്താകല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."