മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ഥാനത്തിന് യോജിക്കാത്തത്: യു.ഡി.എഫ്
കൊല്ലം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലായെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്കിയ സത്യവാങ്മൂലമാണ് കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാകാനിടയായത്. സി.പി.എമ്മും ബി.ജെ.പിയും ഈ കാര്യത്തില്‍ ഒത്തുകളിക്കുകയാണ്. 31ന് ക്യു.എ.സി. ഗ്രൗണ്ടില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനും യോഗത്തില്‍ തീരുമാനമായി. യു.ഡി.എഫ്. ജില്ലാ ചെയര്മാന് കെ.സി രാജന് അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന് എം.പി, എ.എ അസീസ്, ഷിബു ബേബിജോണ്‍, ഡി.സിസി പ്രസി. ബിന്ദുകൃഷ്ണ, രാജ്മോഹന്‍ ഉണ്ണിത്താന്, ഡോ. പ്രതാപ വര്‍മ്മ തമ്പാന്, അഡ്വ. ഫിലിപ്പ് കെ. തോമസ്സ്, എം. അന്‍സറുദ്ദീന്‍, ബെന്നി കാക്കാട് അലക്സ് കുണ്ടറ, വഴുതാനത്ത് ബാലചന്ദ്രന്, വാക്കനാട് രാധാകൃഷ്ണന്, കല്ലട ഫ്രാന്‍സിസ്, രാജു കുളക്കട, എഴുകോണ്‍ സത്യന്, എ. സലാം, വാറവിള നവാസ്, സി.എസ് മോഹന്‍ കുമാര്‍, പുന്നത്തല തമ്പി, ശ്രീധരന് പിള്ള, ടി.സി. വിജയന്, ഇടവനശ്ശേരി സുരേന്ദ്രന്, നാരായണ പിള്ള, ആര്. സുനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."