HOME
DETAILS

ബോട്ടപകടം: നടുക്കം വിട്ട് മാറാതെ ഫോര്‍ട്ട്‌കൊച്ചി; രക്ഷാ പ്രവര്‍ത്തനം മാതൃകയായി

  
backup
June 11 2017 | 19:06 PM

%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

 

മട്ടാഞ്ചേരി: ഇന്നലെ പുലര്‍ച്ചെ തീരക്കടലില്‍ നടന്ന അപകടം ഫോര്‍ട്ട്‌കൊച്ചിയെ നടുക്കി.
ആദ്യം ബോട്ട് മുങ്ങിയെന്നായിരുന്നു വാര്‍ത്ത.പിന്നീട് തീരക്കടലില്‍ മല്‍സ്യബന്ധന യാനം കപ്പലിടിച്ച് തകര്‍ന്ന് മൂന്ന് പേരെ കാണാതായി എന്ന വാര്‍ത്ത പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് നാട്ടുകാര്‍ അറിയുന്നത്.ഇതോടെ ഫോര്‍ട്ട്‌കൊച്ചി കമാലക്കടവിലേക്ക് ആളുകള്‍ ഒഴുകിയെത്തി.ബോട്ട് ഏതാണെന്നോ അപകടത്തില്‍പ്പെട്ടവര്‍ ആരാണെന്നോ അറിയാതെ നാട്ടുകാര്‍ ആശങ്കയിലായി.
തീരമേഖലയില്‍ നിന്നുള്ളവര്‍ ബോട്ടില്‍ പണിക്ക് പോകുന്നവരായതിനാല്‍ ആശങ്ക വര്‍ദ്ധിച്ചു.ഒന്നര വര്‍ഷം മുമ്പ് നടന്ന ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫോര്‍ട്ട്‌കൊച്ചിയില്‍ തടിച്ച് കൂടിയ ജനക്കൂട്ടം.കാണാതായത് ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെയാണെന്ന് രാവിലെ ആറ് മണിയോടെ അറിഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനവും മറ്റു മല്‍സ്യബന്ധന യാനങ്ങളിലെ തൊഴിലാളികളുടെ പ്രവര്‍ത്തനവുമാണ് രണ്ട് മൃതദേഹങ്ങള്‍ പെട്ടെന്ന് കണ്ടെത്തുവാന്‍ സാദ്ധ്യമായത്.മട്ടാഞ്ചേരി അസിഃകമ്മീഷ്ണര്‍ എസ്.വിജയന്‍ രാവിലെ മുതല്‍ തന്നെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച് ഓടി നടന്നു.വിവരമറിഞ്ഞെത്തിയ ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ അഥീല അബ്ദുള്ള,കൊച്ചി തഹസില്‍ദാര്‍ എന്‍.ആര്‍ വൃന്ദ,മല്‍സ്യതൊഴിലാളി നേതാക്കളായ കെ.ജെ.ആന്റെണി,ചാള്‍സ് ജോര്‍ജ്ജ്,വി.ഡി മജീന്ദ്രന്‍,കൗണ്‍സിലര്‍മാരായ ഷൈനി മാത്യൂ,സീനത്ത് റഷീദ്,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ.ഷിജു കുമാര്‍ എന്നിവര്‍ ആശുപത്രിയിലും മറ്റും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ചു.ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള,എം.എല്‍.എമാരായ ജോണ്‍ ഫര്‍ണാണ്ടസ്,എസ്.ശര്‍മ്മ,മല്‍സ്യ ബോര്‍ഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍,എംഎം.ലോറന്‍സ്,കെ.സി.ബി.സി.ചെയര്‍മാന്‍ സൂസ പാക്യം എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.

 

നഷ്ടം ഒന്നരക്കോടി

 


മട്ടാഞ്ചേരി: കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒന്നര കോടി രൂപയുടെ നഷ്ട മാണ് പ്രാഥമിക വിലയിരുത്തലി ല്‍ കണക്കാക്കുന്നത്. പള്ളുരുത്തി സ്വദേശി എം.യു.നാ സര്‍ സ്രാങ്ക് ഏണസ്റ്റ് എന്നിവരുടെതാണ് ബോട്ട് ' വെള്ളിയാഴ്ച കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ടില്‍ ഒരു ദിവസത്തെ ക്യാച്ച് മത്സ്യ മുണ്ടായിരുന്നു.കുടാതെ ഇന്ധനം. വല മറ്റു ഉപകരണങ്ങള്‍ എന്നിവ പുര്‍ണ്ണമാ യും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.നിലവില്‍ ഇത്തരം ബോട്ടുകള്‍ ദിവസങ്ങളോളം കടലില്‍ കിടന്നാണ് മത്സ്യ ബന്ധനം നടത്തുക.

 

കപ്പലില്‍ ഇന്ത്യക്കാരും

 


മട്ടാഞ്ചേരി: കൊച്ചി തീരത്ത് മത്സ്യ ബന്ധന ബോട്ടിടിച്ച് തകര്‍ത്ത കപ്പലില്‍ രണ്ട് ഇന്ത്യക്കാരായ ജീവനക്കാരായു ള്ളതായി റിപ്പോര്‍ട്ട് ' പനാമ രജിസ്‌ട്രേഷനിലുള്ള അംബര്‍ ' കപ്പലില്‍ 28 ജീവനക്കാരാണ് ആകെയുള്ള ത്.2000 ത്തില്‍ ചരക്ക് നീക്ക സേവനത്തിലെര്‍പ്പെട്ടത് 26000 ടണ്‍ ഭാരമുള്ളതാണ് കപ്പല്‍' ഇന്ത്യക്കാര്‍ സുരക്ഷ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago