HOME
DETAILS

എം.എല്‍.എ അവാര്‍ഡ്; മികച്ച വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള അവാര്‍ഡ് വിതരണം ഇന്ന്

  
backup
June 11 2017 | 19:06 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a

 

കോതമംഗലം: മികവു തെളിയിച്ച വിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എം.എല്‍.എ അവാര്‍ഡ് നല്‍കുന്നു.വിതരണ ചടങ്ങ് ഇന്ന് 12ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനംചെയ്യും. നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ബദല്‍ സ്‌കൂളുകള്‍ക്കും ഐ.സി.റ്റി.ഉപകരണങ്ങളുടെ വിതരണവും മികവു പുലര്‍ത്തിയ വിദ്യാലയങ്ങള്‍ക്കും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലും, കലാ സാഹിത്യ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകള്‍ക്കും എം.എല്‍.എ അവാര്‍ഡ് നല്‍കി അനുമോദിക്കുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 12ന് കോതമംഗലം സെന്റ് അഗസ്റ്റിയന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അനുമോദന സമ്മേളനം നടക്കുക. കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്യും. ആന്റണി ജോണ്‍ എം.എല്‍.എ.അധ്യക്ഷനാകും.
ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫറുള്ള മുഖ്യ പ്രഭാഷണം നടത്തും.കോതമംഗലം നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളെ ശക്തിപ്പെടുത്തി കെയ്റ്റ് പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ ഐ.റ്റി.സ്മാര്‍ട്ട് സ്‌കൂള്‍ മണ്ഡലമാക്കി വിദ്യാലയങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് ഐ.സി.റ്റി.ഉപകരങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് എം.എല്‍.എ ആന്റണി ജോണ്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 62 എല്‍.പി, യു.പി.സ്‌കൂളുകള്‍ക്കും.ഏഴ് ബദല്‍ സ്‌കൂളുകള്‍ക്കുമാണ് ഐ.സി.റ്റി.ഉപകരങ്ങള്‍ വിതരണം ചെയ്യുക.കോതമംഗലം നിയോ ജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ആവശ്യമായ ഐ.റ്റി സൗകര്യങ്ങള്‍ ഒരുക്കി സമ്പൂര്‍ണ്ണ മള്‍ട്ടി മീഡിയ ഐ.റ്റി.സ്മാര്‍ട്ട് സ്‌കൂള്‍ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് നടന്നു വരുന്ന തെന്ന് ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എ ആന്റണി ജോണ്‍ പറഞ്ഞു.
എം.എല്‍.എയോടെപ്പം എസ്.എസ്.എ.ബി.പി.ഒ എസ്.എം.അലിയാര്‍, നഗരസഭ കൗണ്‍സിലര്‍ കെ.വി.തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; ലൈസൻസില്ലാത്ത  റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ 10,000ത്തോളം

Kerala
  •  2 months ago
No Image

ബാലണ്‍ ദ്യോര്‍ പുരസ്‌ക്കാരം രോഡ്രിക്ക്; നേട്ടം വിനീഷ്യസ് ജൂനിയറിനെ മറികടന്ന്

Football
  •  2 months ago
No Image

ജീവനക്കാരുടെ സ്ഥലംമാറ്റം: കാലിക്കറ്റ് വി.സിയെ മൂന്ന് മണിക്കൂർ പൂട്ടിയിട്ടു- സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  2 months ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: കേസെടുത്ത് പൊലിസ്, പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍

Kerala
  •  2 months ago
No Image

ജനക്കൂട്ടത്തെ കൈയിലെടുത്ത് കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രിയങ്ക

Kerala
  •  2 months ago
No Image

കാസര്‍കോട് നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിക്കെട്ട്പുരക്ക് തീപിടിച്ചു

Kerala
  •  2 months ago
No Image

ജാതി സെൻസസിൽ മൗനം; ജനസംഖ്യാ കണക്കെടുപ്പ് അടുത്തവർഷം

National
  •  2 months ago
No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  2 months ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  2 months ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  2 months ago