ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് മക്ക കെ.എം.സി.സിയുടെ ആദരം
മക്ക: കഴിഞ്ഞ ഒന്നര മാസക്കാലം ഹജ്ജ് സേവന രംഗത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് മക്കാ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയില്‍ എത്തിയത് മുതല്‍ അവസാന ഹജ്ജ് സംഘവും വിശുദ്ധ നഗരിയോട് വിട പറയുന്നത് വരേ സേവനരംഗത്ത് ഉണ്ടായ വളണ്ടിയര്‍ വിംഗ് അംഗങ്ങളെയാണ് മക്ക കെഎംസിസി കാക്കിയാ ഖസറുദ്ദീരാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'സ്‌നേഹവിരുന്ന്' ആദരിച്ചത്. അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ മത്‌സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധിയായി എത്തിയ ഷഹീന്‍പാറക്കോട് 'സ്‌നേഹ വിരുന്ന്' ഉദ്ഘാടനം ചെയ്തു. പ്രഗല്‍ഭ പണ്ഡിതന്‍മാരുടെ ശബ്ദത്തില്‍ ഷഹിന്‍ ഓതിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ സദസ്സിനെ അല്‍ഭുതപ്പെടുത്തി. മക്ക കെ എംസിസി യുടെ പ്രശസ്തി പ്രത്രവും ഉപഹാരവും കെ എംസിസി നേതാക്കള്‍ ഷഹിന് കെമാറി.
അള്ളാഹുവിന്റെ അഥിതി കളായി ഹജ്ജ് നിര്‍വഹി ക്കാനെത്തിയ ഹാജ്ജാജിമാരേ സഹായിക്കുക എന്നത് ഏറ്റവും പുണ്യമായ പ്രവര്‍ത്തിയാണെന്നും, ഇസ്ലാമില്‍ വഴി അറിയാത്തവര്‍ക്ക് വഴി കാണിച്ച് കൊടുക്കുക, ശാരിരികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായങ്ങള്‍ ചെയ്തു കൊടുക്കുക. എന്നീ കാര്യങ്ങള്‍ക്ക് മുന്നിട്ട് ഇറങ്ങുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാകുമെന്നും, കെഎംസിസി ഹജ്ജ് സമയത്ത് ചെയ്യുന്നപ്രവര്‍ത്തനം മഹത്തരമാണെന്നും ഷഹിന്‍ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മക്കാ കെ എം സി സി പ്രസിഡണ്ട് കുഞ്ഞുമോന്‍ കാക്കിയ അദ്ധ്യക്ഷത വഹിച്ചു.
മക്കാ കെ എം സി സി ഹജ്ജ് സെല്ലിന് കീഴില്‍ പ്രവര്‍ത്തിച്ച വിവിധ സബ് കമ്മറ്റി പ്രതിനിധികളായി പ്രവര്‍ത്തിച്ച മൊയ്തീന്‍ കുട്ടി കോഡൂര്‍, ബഷീര്‍ മനിപുരം, മുസ്തഫ മലയില്‍, അബ്ദു റഹ്മാന്‍ പുനൂര്‍, അബ്ദുള്ളാ റാണ, ജാഫര്‍ വിളിക്കുന്ന്, മജീദ് വീമ്പൂര്‍, കുഞ്ഞിപ്പ കപ്പാട്ട്, കബീര്‍ പന്തല്ലൂര്‍, നാണിപ്പ ഏലച്ചോല, ഷാഹു കോതമംഗലം, കുഞ്ഞി മുഹമ്മത് പള്ളിപ്പുറം, സിദ്ദീഖ് റാണ, കുഞ്ഞിപ്പ ഈങ്ങാപ്പുഴ, അമീര്‍ നെല്ലിക്കുത്ത്, ഇബ്രാഹീം പാണാളി, താജൂദ്ദീന്‍ അവാലി, ഉമ്മര്‍മണ്ണാര്‍ക്കാട്, ജലീല്‍ നിലമ്പൂര്‍, ഹുസൈന്‍ അഞ്ചൂം, യൂസുഫ്മുക്കം, ജാഫര്‍ ഷാ, ഹമീദ് മലയമ്മ, മുബാറക് സംസം, സമീര്‍ ഐ ക്ക്‌രപ്പടി, സ്വാലിഹ് ഫറോഖ്, കുട്ടി മോന്‍ പൂക്കോട്ടൂര്‍, മജീദ് മാങ്കാവ്, ഫിറോസ്‌കളത്തില്‍, ജൈസല്‍, റിജ്‌വാന്‍, അബ്ദുള്ള കണ്ണൂര്‍, സക്കീര്‍ പുക്കഴക്കര,അബ്ദുറഹിം കെതപ്പൊഴില്‍, നാസര്‍ കാട്ടുമ്പുഴ, അന്‍വര്‍ ബിലാദന്‍, സാദിഖ് റുസൈഫ, മന്‍സൂര്‍ മോഴിക്കല്‍,മൂസക്കോയ, വനിതാവിഗ് ടീംമംഗങ്ങളായ സൈഫുന്നീസാ അബ്ദു റഹ്മാന്‍, സുഹ്‌റ മൊയ്തീന്‍ കുട്ടി, സെഫുന്നീസഅബ്ദുല്‍ മജീദ്, ജെല്‍സിയ ജലീല്‍, ഷമീനാ ബഷീര്‍, ഹിബാ ബഷീര്‍, അന്‍ജാ ബഷീര്‍, സൈഫുന്നീസാ മജീദ്, ഫാത്തിമ അബ്ദുള്ള, ഫെബി മുബാറക്, റുഖിയ്യാ മൂസക്കോയ, ഷാഹിറാ ബഷീര്‍, തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
മക്കാ കെ എം സി സി ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മിഞ്ഞക്കുളം മുഖ്യ പ്രഭാഷണം നടത്തി. ഫായിസ് ഖിറാഅത്ത് നടത്തി, ഹംസ മണ്ണാര്‍ മല, മുസ്തഫ പട്ടാമ്പി, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, മുഹമ്മത്ഷാ മുക്കം, തുടങ്ങിയവര്‍ പ്രസംഗിച്ചു. മക്കാ കെ എം സി സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും ഹംസ സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."