HOME
DETAILS

'ആലൂര്‍ ഒരുമ' വാക്ക് പാലിച്ചു; കൂമ്പ്ര പാലത്തിന് മുകളില്‍ വലകെട്ടി

  
backup
October 27, 2018 | 7:31 AM

%e0%b4%86%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%ae-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a

പടിഞ്ഞാറങ്ങാടി: ആലൂര്‍ വട്ടത്താണി കൂമ്പ്ര തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ പാലത്തിന്റെ ഇരുവശങ്ങളിലും വലകെട്ടി സംരക്ഷണം ഏര്‍പ്പെടുത്തി. കക്ഷി രാഷ്ട്രീയ ബേധമന്യേ പ്രവര്‍ത്തിക്കുന്ന ആലൂര്‍ ഒരുമയാണ് ഈ പ്രവര്‍ത്തിക്കു പിന്നില്‍.
പാലത്തിന് മുകളില്‍നിന്നും മറ്റും തോടിലേക്കും, റോഡിന്റെ ഇരു വശത്തേക്കും കോഴി മാലിന്യങ്ങളും, അറവ് മാലിന്യങ്ങളും, മറ്റും തള്ളുന്നത് നിത്യ കാഴ്ച്ചയാണ്. മാലിന്യങ്ങള്‍ ഭക്ഷിക്കാനെത്തുന്ന മൃഗങ്ങളുടെ ശല്യവും പതിവ് കാഴ്ച്ചയാണ്. ആലൂര്‍ ഒരുമ വലകെട്ടുന്ന വിവരമറിഞ്ഞ് ഇവരെ സഹായിക്കാനെത്തിയ 'നന്മ കാശാമുക്ക് 'ന്റെ സഹായവും ഇവര്‍ക്ക് കരുത്തേകി. പാലത്തിന്റെ മുകളിലെ കാലുകളില്‍നിന്ന് വലിയ ഇരുമ്പ് കമ്പികള്‍ കെട്ടി അതിന്റെ മുകളിലൂടെയാണ് വല കെട്ടിയിരിക്കുന്നത്.
കഴിഞ്ഞ വേനലില്‍ പഞ്ചായത്തും, തൊഴിലുറപ്പ് ജീവനക്കാരും, ആലൂര്‍ ഒരുമയും ചേര്‍ന്ന് തോടും പരിസരവും വൃത്തിയാക്കിയിരുന്നു. ഇവിടങ്ങളില്‍, നെറ്റ് കെട്ടിയും, നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചും ഈ ജല സ്രോദസുകള്‍ മലിനമാക്കുന്നത് തടയുമെന്ന് അന്ന് ഒരുമയിലെ സംഘാടകര്‍ പറഞ്ഞിരുന്നു. അതിലെ ഒന്നാമത്തെ വാഗ്ദാനമാണ് ഇപ്പോള്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇതുകൊണ്ട് പരിഹാരമുണ്ടായിട്ടില്ലെങ്കില്‍ നിരീക്ഷണ കാമറകള്‍ എത്രയും വേഗം സ്ഥാപിക്കുമെന്നും സംഘാടകര്‍ പറയുന്നു. വേനലില്‍ പോലും കര്‍ഷകര്‍ക്കും മറ്റും വെള്ളം ലഭ്യമാകുന്ന ജല സ്രോതസുകളില്‍ പ്രധാനമാണ് ഭാരതപ്പുഴയില്‍ ചെന്ന് ചേരുന്ന ഈ തോട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago