സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ ഐഫോണ്‍ ഉപയോഗിച്ചു: 12 കോടി പിഴ
റഷ്യയിലെ സാംസങിന്റെ അംബാസഡര്‍ ക്സീന സോബ്ചാകിയോട് 12 കോടി രൂപ പിഴ നല്കാന് സാംസങ് ആവശ്യപ്പെട്ടിരിക്കുകയാണ്. സാംസങ് ബ്രാന്‍ഡ് അംബാസഡറായിരിക്കേ ഐ ഫോണ്‍ എക്സ് ഉപയോഗിച്ചതിനാണ് പിഴ.
പൊതുചടങ്ങുകളിലും ടെലിവിഷന്‍ ഷോകളിലും ഗ്യാലക്സ് നോട്ട് 9 ഉപയോഗിക്കണമെന്നതാണ് സാംസങ് കമ്പനിയുമായുള്ള ഇവരുടെ കരാര്‍. എന്നാല്‍ അടുത്തിടെ നടന്ന ഒരു ചാനല്‍ ചര്‍ച്ചിക്കിടെ സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ ഐഫോണ്‍ എക്സ് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം സോഷ്യല്‍മീഡിയയാണ് പുറത്തു കൊണ്ടു വന്നത്.
ടിവി ചര്‍ച്ചയ്ക്ക് എത്തിയ ക്സീന ഐഫോണ്‍ എക്സ് ഉപയോഗിക്കുകയും ഹാന്‍ഡ്സെറ്റ് കാണാതിരിക്കാന്‍ പേപ്പര്‍ ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യുകയായിരുന്നു. സോഷ്യല്‍മീഡിയ ഉപയോക്താക്കളാണ് സംഭവം പുറത്തുക്കൊണ്ടുവന്നത്. തുടര്‍ന്നിത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെ കമ്പനിയുടെ കരാര്‍ തെറ്റിച്ച ക്സീനയോട് ഏകദേശം 12 കോടി രൂപ പിഴ നല്കാന് സാംസങ് ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."