ജി.എസ്.ടി ബില്‍ അനുകൂലിക്കുന്നതും എതിര്‍ക്കുന്നതും
ജി.എസ്.ടി ബില്‍ അനുകൂലിക്കുന്നവരുടെ വാദം
സംസ്ഥാനാന്തര നികുതികള്‍ ഒഴിവാക്കുന്നതോടെ ഉത്പന്നങ്ങള്‍ക്ക് വില കുറയും.രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) രണ്ടു ശതമാനം വര്‍ധനവുണ്ടാകും.സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി നിലവില്‍ വരും. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതി നിരക്ക് വരും.നികുതി നിര്‍വഹണ സംവിധാനം സുഗമമാവുംനികുതി ശൃംഖല കൂടുതല്‍ വിപുലമാവും.നികുതിക്കുമേല്‍ നികുതി എന്ന സമ്പ്രദായം ഇല്ലാതാവും.കാലക്രമേണ ചെക്ക് പോസ്റ്റുകളും അപ്രസക്തമാവും.നികുതി വെട്ടിപ്പ് പരമാവധി കുറക്കാന്‍ സാധിക്കും.ഉത്പാദന ചെലവ് കുറഞ്ഞു കയറ്റുമതി കൂടും.സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കാള്ക്കും വാണിജ്യ വ്യവസായ മേഖലയ്ക്കും ഇത് ദീര്‍ഘകാല നേട്ടമുണ്ടാകും.
എതിര്‍ക്കുന്നവരുടെ വാദം
വന്‍കിട ഉത്പാദകര്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും മാത്രമായിരിക്കും ഇതുകൊണ്ട് നേട്ടമുണ്ടാവുക.വില്‍പ്പന നികുതി പിരിവില്‍ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇതു ബാധിക്കും.സംസ്ഥാനത്തിനു നികുതി നിരക്കില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലഅന്തര് സംസ്ഥാന വ്യാപാരികളുടെയും കയറ്റുമതി- ഇറക്കുമതി മേഖലകളുടെയും ജി.എസ്.ടി സംബന്ധിച്ച നിര്‍ദേശങ്ങളില്‍ വ്യക്തതയില്ല.നികുതി ദായകരെ സംബന്ധിച്ചു നികുതി അടക്കാനും കണക്ക് സമര്‍പ്പിക്കാനും രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവും.പുതിയ സാഹചര്യത്തില്‍ സംസ്ഥാന നികുതി വകുപ്പുകള്‍ അഴിച്ചുപണിയേണ്ടി വരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."