HOME
DETAILS

നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
October 28, 2018 | 4:02 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d

കക്കട്ടില്‍: സംസ്ഥാനപാത 38ല്‍ കുറ്റ്യാടി മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ സുരക്ഷാ നടപടികളൊരുക്കാത്തതിനാല്‍ അപകടം പതിവായി.
ഇന്നലെ രാവിലെ കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയില്‍ നരിപ്പറ്റ റോഡിന് സമീപം നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അടച്ചിട്ട കടയിലേക്ക് കയറി. വന്‍ ദുരന്തം ഒഴിവായി. ബ്രേക്ക് ഡൗണായതാണ് അപകട കാരണമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഈ പാതയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു പോയിട്ടും അധികൃതര്‍ ഉണരാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അപകടം കുറയ്ക്കാക്കാന്‍ സ്ഥാപിച്ച വരമ്പുകളില്‍ അടയാളങ്ങള്‍ മാഞ്ഞുപോയത് പല അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
അപകടങ്ങള്‍ ഏറെയും നടക്കുന്നത് അമ്പലകുളങ്ങര, വട്ടോളി, കത്തനാടന്‍ കല്ല് ഭാഗങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള റോഡ് വികസനത്തിന്റെ ഭാഗമായി 30 മീറ്റര്‍ വരെ വീതി കൂട്ടുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് വട്ടോളി മുതല്‍ മൊകേരി വരെയും അമ്പലകുളങ്ങര വരെയും ഫുട്പാത്ത് നിര്‍മിക്കുന്ന പണി പൂര്‍ത്തിയായിട്ടുണ്ട്. വട്ടോളി നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് നടപ്പാത നിര്‍മാണം ആരംഭിച്ചത്. നാദാപുരത്തിനും കുറ്റ്യാടിക്കുമിടയില്‍ പാതയോരത്ത് ചെറുതും വലുതുമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെങ്കിലും അപകട രഹിത പാതയാക്കാനുള്ള നടപടി വൈകിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടമുണ്ടാവുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ പിന്നീട് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
സീബ്രാ ലൈനുകളും പൂര്‍ണമായി മാഞ്ഞു പോയതു കാരണം കാല്‍നട യാത്രക്കാരും ഭീതിയിലാണ്. സ്വകാര്യ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുടെ കേബിള്‍ കുഴികളും ജലവിതരണ കുഴലുകള്‍ പൊട്ടി വെള്ളം പരന്നൊഴുകുന്നതും അനധികൃത വാഹന പാര്‍ക്കിങ്ങും അപകട ഭീഷണി ഇരട്ടിയാക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  9 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  9 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  9 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  9 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  9 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  9 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  9 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  9 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  9 days ago