HOME
DETAILS

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

  
July 18, 2026 | 8:23 AM

kseb-gets-regulatory-commission-approval-to-buy-200-mw-power

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റഗുലേറ്ററി കമ്മിഷന്റെ അനുമതി. അടിയന്തര സിറ്റിങ് നടത്തിയതിന് പിന്നാലെയാണ് അനുമതി നല്‍കിയത്. കെ.എസ്.ഇ.ബിയുടെ ടെന്‍ഡറില്‍ രണ്ട് കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. 5.96 രൂപയ്ക്ക് ആണ് വൈദ്യുതി വാങ്ങുക ഒരു വര്‍ഷത്തേക്കാണ് കരാര്‍. എന്‍.ടി.പി.എസ് കമ്പനിയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതിയും അദാനി ഗ്രൂപ്പില്‍ നിന്നും 100 മെഗാവാട്ട് വൈദ്യുതിയും വാങ്ങും.

പവര്‍കട്ട് ജനങ്ങളെ കൃത്യമായി അറിയിക്കണം:

സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്ന ലോഡ് ഷെഡിങില്‍ റെഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് എത്രസമയത്തേക്കായിരിക്കുമെന്ന് ജനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. 

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സമയക്രമം നിശ്ചയിച്ചും മാത്രമേ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താവൂ. 15 മിനിറ്റ് എന്ന് അനൗണ്‍സ് ചെയ്ത ശേഷം അരമണിക്കൂറോ അതില്‍ കൂടുതലോ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം, സംസ്ഥാനം കടന്നു പോകുന്നത് കനത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെന്നും മഴ കുറഞ്ഞതോടെ നിലവിലെ വൈദ്യുതി നിയന്ത്രണം ദീര്‍ഘകാലത്തേക്കു തുടരാനാണ് സാധ്യതയെന്നും കെ.എസ്.ഇ.ബി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുമ്പെങ്ങുമില്ലാത്തവിധം അപ്രതീക്ഷിത ഊര്‍ജക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം പറഞ്ഞു. 

രാജ്യവ്യാപകമായി എല്‍ നിനോ പ്രതിഭാസം മൂലമുള്ള കടുത്ത മഴക്കുറവും റെക്കോഡ് ഉപഭോഗവുമാണ് പ്രതിസന്ധിക്ക് കാരണം. സാധാരണയായി 7080 ദശലക്ഷം യൂനിറ്റായിരുന്ന പ്രതിദിന വൈദ്യുതി ഉപഭോഗം നിലവില്‍ 90 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1000 മെഗാവാട്ടിന്റെ വര്‍ധനവ്. ജൂലൈയില്‍ കെ.എസ്.ഇ.ബി കണക്കു കൂട്ടിയത് 4000 മെഗാവാട്ട് ഉപയോഗമാണ്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധം പീക്ക് സമയത്ത് 4900 മെഗാവാട്ടിനു മുകളില്‍ ഉപയോഗം ഉയര്‍ന്നു. 

രാജ്യമൊട്ടാകെ കടുത്ത ചൂടും ക്ഷാമവും നേരിടുന്നതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ വലിയ വില നല്‍കിയാല്‍ പോലും വൈദ്യുതി ലഭ്യമല്ല. എക്‌സ്‌ചേഞ്ചില്‍നിന്ന് 4000 മെഗാവാട്ട് ആവശ്യപ്പെട്ടിട്ട് 100 മെഗാവാട്ടില്‍ താഴെ മാത്രമാണ് ലഭിച്ചത്. മഴയില്ലാത്ത ദിവസങ്ങളില്‍ പ്രതിദിനം 500 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ട്. ഇതിനോടകം സംസ്ഥാനത്ത് പലയിടങ്ങളിലും രാത്രികാലങ്ങളില്‍ 15 മുതല്‍ 30 മിനുട്ടു വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇടവിട്ട് 5 മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. 

വൈദ്യുതി പ്രതിസന്ധിക്ക് ഭരണമാറ്റവുമായി ബന്ധമില്ലെന്നും ഉപഭോഗം ഇത്രയും കൂടിയ ഒരു കാലഘട്ടം മുന്‍പുണ്ടായിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പവര്‍ എക്‌സ്‌ചേഞ്ചിലെ വിലക്കയറ്റവും അണക്കെട്ടുകളിലെ നീരൊഴുക്ക് കുറഞ്ഞതും ജലവൈദ്യുതി ഉല്‍പാദനത്തെ ബാധിച്ചു. യു.ഡി.എഫ് കാലത്തുണ്ടാക്കിയ ദീര്‍ഘകാല കരാര്‍ 2023ല്‍ റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വൈദ്യുതി മന്ത്രിയുടെ വാദത്തെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ശരിവച്ചു. ഉപഭോക്താക്കള്‍ ഉത്തരവാദിത്വത്തോടെ വൈദ്യുതി ഉപയോഗിച്ചാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂ എന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

 

 

 

The Kerala State Electricity Board (KSEB) has received approval from the Regulatory Commission to purchase 200 MW of electricity as part of efforts to address the ongoing power supply challenges. The decision is aimed at managing the shortage and ensuring uninterrupted electricity availability in the state. The additional power procurement is expected to help stabilize the electricity situation in Kerala.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 hours ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 hours ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 hours ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  4 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  4 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  4 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  5 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  5 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  5 hours ago