HOME
DETAILS

കിണര്‍ വൃത്തിയാക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി കാല്‍വഴുതി കിണറ്റില്‍ വീണു

  
backup
June 12 2017 | 03:06 AM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b1-3


എടവണ്ണപ്പാറ: കിണര്‍ വൃത്തിയാക്കി തിരിച്ചു മുകളിലേക്കു കയറുന്നതിനിടെ പിടിച്ച കയര്‍ വഴുതി തമിഴ്‌നാട് സ്വദേശി കിണറ്റിലേക്കുതന്നെ വീണു. തമിഴ്‌നാട് മധുര ദേവോട്ട്യ സ്വദേശി ശെല്‍വ (47) മാണ് അപകടത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.
വാഴക്കാട് പഞ്ചായത്ത് ചാലിയപ്രം വാര്‍ഡിലെ എടവണ്ണപ്പാറ അമാന ക്വാര്‍ട്ടേഴ്‌സിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാനായിരുന്ന ഇദ്ദേഹം 24 മീറ്റര്‍ ആഴമുള്ള കിണറില്‍ സ്വയം ഇറങ്ങി ചെളിവാരിയെടുത്തു കഴുകി വൃത്തിയാക്കി തിരിച്ചു പടവില്‍ ചവിട്ടി കയര്‍ പിടിച്ചു പകുതിയോളം എത്തിയപ്പോള്‍ ക്ഷീണിച്ചു കയറില്‍നിന്നു പിടിവിട്ടു കിണറ്റിലേക്കുതന്നെ വീഴുകയായിരുന്നു.
സ്‌നേഹതീരം റെസിഡന്റ്‌സ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍ മുക്കം ഫയര്‍ഫോഴ്‌സില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ടീം സ്ഥലത്തെത്തി. ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരാനായ ഒരാള്‍ കിണറ്റിലിറങ്ങി വലയിറക്കിയാണ് ഇദ്ദേഹത്തെ പുറത്തേടുത്തത്. കഴുത്തിനു സാരമായ പരിക്കു പറ്റിയ ഇദ്ദേഹത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍കോളജില്‍ എത്തിച്ചു.
മുക്കം ഫയര്‍ ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ മുരളീധരന്‍, ലീഡിങ് ഓഫിസര്‍ അശോകന്‍, രാഹുല്‍, ഫാസില്‍അലി, നിധിന്‍ എന്നിവരും വാഴക്കാട് എസ്.ഐ വിജയരാജന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോക്കണൈസേഷൻ; ദുബൈയിൽ കുറഞ്ഞ മുതൽമുടക്കിൽ ഇനിമുതൽ പ്രവാസികൾക്കും വീട്ടുടമസ്ഥരാകാം

uae
  •  2 months ago
No Image

ബഹ്‌റൈനില്‍ വിവിധ നിറങ്ങളിലുള്ള മാലിന്യ ബാഗ് പദ്ധതി; നടപ്പാക്കാനുള്ള നീക്കം തുടങ്ങി ഗവര്‍ണറേറ്റുകള്‍ 

Environment
  •  2 months ago
No Image

ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ, ബി.ജെ.പി എം.പിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കി ഹരിയാന

National
  •  2 months ago
No Image

പോരാട്ടവഴികളിലൂടെ മടക്കയാത്ര; പെരുമഴ നനഞ്ഞും വി.എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Kerala
  •  2 months ago
No Image

മുൻമന്ത്രി എം.എം മണിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ അനധികൃത താമസം; 3,96,510 രൂപ പിഴ 95,840 രൂപയായി വെട്ടിക്കുറച്ചു; പിന്നിൽ സി.ഐ.ടി.യു.

Kerala
  •  2 months ago
No Image

കേരളത്തിൽ മഴ തുടരും; ശക്തമാകാൻ സാധ്യത

Kerala
  •  2 months ago
No Image

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Kerala
  •  2 months ago
No Image

വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും

Kerala
  •  2 months ago
No Image

എല്ലാം കയ്യടക്കുന്നെന്ന് പ്രചാരണം; കേരളത്തിൽ മുസ്‌ലിംകൾ സർവമേഖലകളിലും മറ്റുള്ളവരെക്കാൾ പിന്നിൽ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് പുതിയ സർവേ

Kerala
  •  2 months ago
No Image

 ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയിൽ കേന്ദ്രം പ്രതിരോധത്തിൽ; പിൻഗാമി ആര്; തിരക്കിട്ട ചർച്ചകൾ

National
  •  2 months ago