ആത്മീയപ്രഭയില്‍ വിശ്വാസികള്‍; മമ്പുറം നേര്‍ച്ചക്ക് കൊടിയിറങ്ങി
തിരൂരങ്ങാടി (മമ്പുറം): അനേകായിരം വിശ്വാസികള്‍ക്ക് ആത്മീയപ്രഭയുടെ ചൈതന്യമേകി, ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയോടെ 181-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി.
അവസാന ദിനമായ ഇന്നലെ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ആത്മീയ സാന്നിധ്യം തേടി നാടിന്റെ നാനാദിക്കുളില്‍നിന്ന് നിരവധി തീര്‍ഥാടകരാണ് മമ്പുറത്തെത്തിയത്. നേര്‍ച്ചയുടെ പ്രധാന ചടങ്ങായ അന്നദാനം സ്വീകരിക്കാന്‍ പുലര്‍ച്ചെ മുതല്‍ വിശ്വാസികള്‍ മമ്പുറത്തേക്ക് ഒഴുകിയെത്തി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സംവിധാനിച്ച കൗണ്ടറുകളിലായി നടന്ന അന്നദാനത്തിന് ഒരു ലക്ഷത്തിലേറെ പാക്കറ്റുകളാണ് തയാറാക്കിയത്.
രാവിലെ എട്ടോടെ ആരംഭിച്ച അന്നദാനം വൈകിട്ട് മൂന്ന് വരെ തുടര്‍ന്നു.
അന്നദാനത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചാലില്‍ ബശീറിന് നല്‍കി നിര്‍വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനായി. സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം, ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, കബീര്‍ ഹാജി കുണ്ടൂര്‍, ഇബ്‌റാഹിം ഹാജി തയ്യിലക്കടവ്, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, വരമ്പനാലുങ്ങല്‍ ഹസ്സന്‍ ഹാജി, എ.പി അബ്ദുല്‍ മജീദ് ഹാജി, എം. ഇബ്‌റാഹിം ഹാജി, പി.ടി അഹ്മദ് ഹാജി, എ.കെ മൊയ്തീന്‍കുട്ടി പങ്കെടുത്തു. ഉച്ചക്കുശേഷം മഖാമില്‍ നടന്ന ഖുര്‍ആന്‍ ഖത്മ് ദുആ സദസോടെയാണ് നേര്‍ച്ചക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്. ഇബ്‌റാഹിം ഫൈസി തരിശ്, ഹസ്സന്‍കുട്ടി ബാഖവി കിഴിശ്ശേരി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."