മുത്വലാഖിന്റെ പേരില്‍ കാസര്‍കോട്ടും കേസ്; നടപടി വാട്സ്ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന യുവതിയുടെ പരാതിയില്‍
കാസര്‍കോഡ്: വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന പരാതിയില്‍ കാസര്‍കോട്ട്് യുവാവിനെതിരെ മുത്വലാഖ് നിരോധന നിയമപ്രകാരം കേസ്. മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുഡ്ലുവിലെ ബളിനീര്‍ ബി.എം അഷ്റഫിനെതിരെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തത്. മുത്വലാഖ് നിരോധന നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന അഷ്റഫ് യുവതിയുടെ സഹോദരന്റെ ഫോണിലേക്ക് വാട്സ്ആപ്പിലൂടെ മൊഴി ചൊല്ലിയതറിയിച്ചുള്ള ശബ്ദ സന്ദേശമയച്ചെന്നാണ് പരാതി. 2007 ജൂലൈ 15നായിരുന്നു ഇരുവരുടെയും വിവാഹം. 20 പവന് സ്വര്‍ണവും 2 ലക്ഷം രൂപയും വിവാഹ സമയത്ത് അഷ്റഫ് സ്ത്രീധനം വാങ്ങിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.
മാര്‍ച്ച് 15നാണ് അഷ്റഫ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് അഷ്റഫിനെതിരെ ടൗണ്‍ പൊലിസ് പരാതി നല്‍കിയിരുന്നു. മുത്വലാഖ് നിയമം പ്രാബല്യത്തില്‍ വരാത്തതിനാല്‍ ഈ നിയമപ്രകാരം അന്ന് കേസെടുത്തിരുന്നില്ല. എന്നാല്‍ ഒരു മാസം മുമ്പ നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് കേരളത്തിലെ ആദ്യത്തെ മുത്വലാഖ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞമാസമായിരുന്നു ഇത്.
triple talaq case rejistered in kasargode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."