പശു വിശുദ്ധ ചിഹ്നമെന്ന് റഹ്മാന്‍ പറഞ്ഞിട്ടില്ല; സംഘ്പരിവാര്‍ പ്രചാരണം വ്യാജം
ന്യൂഡല്‍ഹി: പശു വിശുദ്ധ ചിഹ്നമാണെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ പറഞ്ഞെന്ന സംഘ്പരിവാര്‍ പ്രചാരണം വ്യജമായിരുന്നുവെന്ന് തെളിഞ്ഞു. ജനത കാ റിപ്പോര്‍ട്ടര്‍ എന്ന വെബ്‌സൈറ്റാണ് വ്യായപ്രചാരണത്തെ കുറിച്ച വാര്‍ത്ത പുറത്തു വിട്ടത്. തമിഴ്‌നാട് സംഘപരിവാര്‍ നേതാവ് എസ്. ഗുരുമൂര്‍ത്തിയാണ് റഹ് മാന്റെ പ്രസ്താവനയെന്നു പറഞ്ഞ് ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തത്. പോസ്റ്റ് കാര്‍ഡി നയ്ൂസ് ആയും ഇത് പ്രചരിപ്പിച്ചിരുന്നു.
താന്‍ ബീഫ് കഴിക്കില്ലെന്നും അമ്മ പശുവിനെ ആരാധിച്ചിരുന്നെന്നുമെല്ലാം പറയുന്ന സന്ദേശം സംഘപരിവാര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ റഹ്മാന്‍ സ്വാഗതം ചെയ്യുന്നതായും ഗുരുമൂര്‍ത്തിയുടെ സന്ദേശത്തിലുണ്ട്.
— S Gurumurthy (@sgurumurthy) June 10, 2017
നസ്രീന്‍ മുന്നി കബീറിന്റെ 'എ.ആര്‍ റഹ്മാന്‍ ദ സ്പിരിറ്റ് ഓഫ് മ്യൂസിക്' എന്ന പുസ്തകത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തി സ്വന്തം വാക്കുകള്‍ തിരുകിക്കയറ്റിയിരിക്കുന്നത്. സ്‌ക്രോള്‍ വെബ്‌സൈറ്റില്‍ നല്‍കിയ അഭിമുഖത്തിന്റെ ഭാഗങ്ങളിലാണ് വിദഗ്ദമായ കൂട്ടിച്ചേര്‍ക്കല്‍.
'ഞാന്‍ ബീഫ് കഴിക്കില്ല. എന്റെ മാതാവ് ഹിന്ദു മതവിശ്വാസിയായിരുന്നു. അത്മീയതയില്‍ മുഴുകിയ ജീവിതമായിരുന്നു അമ്മയുടേത്. മതപരമായ ചടങ്ങുകളില്‍ അമ്മ പഴുവിനെ ആരാധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ സൂഫിസത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തതെങ്കിലും പശു ജീവിതത്തിന്റെ വിശുദ്ധ ചിഹ്നമായാണ് പരിഗണിക്കുന്നത്. പശുക്കളെ കൊല്ലുന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ മനോവികാരത്തെ മുറിപ്പെടുത്തും അത് കൊണ്ട് നമ്മള്‍ അത് അവസാനിപ്പിക്കണം. കന്നുകാലികളുടെ കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു'- ഇതാണ് ഗുരുമൂര്‍ത്തിയുടെ പോസ്റ്റ്.
ജീവിതത്തിലെ കഠിനമായ അവസരങ്ങള്‍ മറികടക്കാന്‍ ആത്മീയമായ നിലപാടുകള്‍ സഹായിച്ചിട്ടുണ്ടെ എന്ന നസ്രീന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കൈകടത്തലുണ്ടായത്.
തന്റെ മാതാവ് ഒരു ഹിന്ദു മതവിശ്വാസിയായിരുന്നവെന്നും അമ്മ ആത്മീയകാര്യങ്ങളില്‍ മുഴുകുന്ന ആളായിരുന്നുവെന്നും റഹ്മാന്‍ പറയുന്നുണ്ട്. വീട്ടിലെ ചുമരില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രവും യേശുവിനെ കയ്യിലേന്തിയ കന്യമറിയത്തിന്റെ ചിത്രവും മക്കയുടേയും മദീനയുടേയും ചിത്രങ്ങളും ഉണ്ടായിരുന്നുവെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."