പട്ടയം റദ്ദാക്കല്‍: യുവ ഐ.എ.എസ് ലോബിയുടെ ഗൂഢാലോചനയെന്ന് ജോയ്‌സ് ജോര്‍ജ്
തൊടുപുഴ: പൊതുസമൂഹത്തില്‍ മുഖം നഷ്ടപ്പെട്ട യുവ ഐ.എ.എസ് ലോബിയുടെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് തന്റെ പട്ടയം റദ്ദാക്കലിന് പിന്നിലുള്ളതെന്ന് മുന്‍ എം.പി അഡ്വ. ജോയ്‌സ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമൂഹ്യവിരുദ്ധ നടപടികളിലൂടെ തകര്‍ന്നുവീണ നന്മമരങ്ങളുടെ പിടിച്ചുനില്‍പ്പിനുള്ള നീക്കമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുന്‍പേ ഇടുക്കിക്കാര്‍ ചൂണ്ടിക്കാണിച്ച യാഥാര്‍ഥ്യങ്ങള്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞതോടെ മാധ്യമലോകം കൈവിട്ടപ്പോള്‍ തന്നെ ബലിയാടാക്കി തിരിച്ചു വരവിനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സബ് കലക്ടര്‍ തുടങ്ങിവച്ച നടപടികള്‍ ശരിയെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
മുന്‍പ് പട്ടയം റദ്ദാക്കിയതിനെതിരേ നല്‍കിയ അപ്പീലില്‍ തീര്‍പ്പാക്കിക്കൊണ്ട് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം നിയമത്തിന്റെ പ്രാഥമിക അറിവുപോലും ഇല്ലാത്ത രീതിയിലാണ് സബ് കലക്ടര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ജോയ്‌സ് ജോര്‍ജ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."