നികുതിപിരിവിന് കുടുംബശ്രീയുടെ സഹായം തേടി തദ്ദേശ സ്ഥാപനങ്ങള്‍
കൊണ്ടോട്ടി: കെട്ടിട-ഭവന നികുതി പിരിച്ചെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കുടുംബശ്രീ അംഗങ്ങളുടെ സഹായം തേടുന്നു. സാമ്പത്തിക വര്‍ഷം ഏഴുമാസം പിന്നിടുമ്പോള്‍ ഇതുവരെയായി 20.15 ശതമാനം നികുതി മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പിരിച്ചെടുക്കാനായത്.
ഈ സാമ്പത്തിക വര്‍ഷം 1065.65 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നികുതി ലഭിക്കാനുള്ളത്. ഇതില്‍ 214.60 കോടി രൂപയാണ് ഇതുവരെ പിരിച്ചെടുത്തത്.
നികുതി നല്‍കാനായി ഗുണഭോക്താക്കളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനാണ് കുടുംബശ്രീയുടെ സഹായം തേടിയത്. കുടുംബശ്രീ അംഗങ്ങള്‍ വഴി നികുതി അടയ്ക്കാനാവശ്യപ്പെട്ട് വീടുകളില്‍ നോട്ടിസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.
പഞ്ചായത്തുകളില്‍ പ്രത്യേക ക്യാംപ് നടത്തി നികുതി പിരിച്ചെടുക്കാനാണ് തീരുമാനം. എന്നിട്ടും നികുതി നല്കാത്തവരെ തേടി ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും.
നകുതി പിരിവില്‍ പഞ്ചായത്തുകളാണ് മുന്നിലുള്ളത്. പിറകില്‍ കോര്‍പറേഷനുകളും. പഞ്ചായത്തുകള്‍ 32.31 ശതമാനവും നഗരസഭകള്‍ 10.78 ശതമാനവും കോര്‍പറേഷനുകള്‍ 5.23 ശതമാനവും മാത്രമാണ് നികുതി ഇനത്തില്‍ ഇതുവരെ പിരിച്ചെടുത്തത്. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ 52,943.92 ലക്ഷം രൂപയാണ് ഈവര്‍ഷം നികുതി ഇനത്തില്‍ പരിച്ചെടുക്കാനുള്ളത്. ഇതില്‍ 17,108.12 ലക്ഷം രൂപ പിരിച്ചെടുത്തു.
35835.8 ലക്ഷം രൂപ ഇനിയും പിരിച്ചെടുക്കാനുണ്ട്. നഗരസഭയില്‍ 28,128.2 ലക്ഷം രൂപയില്‍ 3032.05 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. 25,096.15 ലക്ഷം രൂപ പിരിച്ചെടുക്കാനുണ്ട്. കോര്‍പറേഷനില്‍ 25491.32 ലക്ഷം രൂപയില്‍ 1332.44 ലക്ഷം രൂപയാണ് ആകെ പിരിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."