സമ്പൂര്‍ണ ശുചീകരണത്തിനും ഹരിതവല്‍ക്കരണത്തിനും തുടക്കമായി
എടപ്പാള്‍: കേരള സര്‍ക്കാര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കടകശ്ശേരി ഐഡിയല്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ തവനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രപരിസരം സമ്പൂര്‍ണ ശുചീകരണത്തിനും ഹരിതവല്‍ക്കരണത്തിനും തുടക്കമിട്ടു.
സാമൂഹികാരോഗ്യ കേന്ദ്രം പ്ലാസ്റ്റിക് മാലിന്യ മുക്തപ്രദേശമാക്കുന്നതിനും ആശുപത്രി പരിസരത്തെ പാഴ് വസ്തുക്കള്‍ നീക്കം ചെയ്തും മരത്തൈകളും ചെടികളും വെച്ചു പിടിപ്പിച്ച് മോടിപിടിക്കുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ക്കാന്ന് തുടക്കം കുറിച്ചത്. മെഡിക്കല്‍ ഓഫിസര്‍ ഡോ. സജി എന്‍.ആര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍, സൂപ്രണ്ട് ആന്‍ഡ്രൂ, ജൂനിയര്‍ എച്ച്.ഐ വി ഷാജി, കെ ഷാജി, മനോജ് കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ യാക്കൂബ് പൈലിപ്പുറം, അസി. പ്രൊഫ. കെ സജിത, വളണ്ടിയര്‍ കണ്‍വീനര്‍മാരായ കെ മുഹമ്മദ് ഉവൈസ്, വിഷ്ണുദാസ്, അഖില്‍ ആനന്ദ്, പി.വി.എം മൃദുല്‍, എ സോഫിയ, അശ്വതി സുബ്രഹ്മണ്യന്‍ സംസാരിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം ഹോസ്പിറ്റല്‍ ജീവനക്കാരും ആശാപ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."