HOME
DETAILS
MAL
ബാബരി മസ്ജിദ്: കേസ് മാറ്റിവച്ചു, ജനുവരി മുതല്‍ വാദം കേള്‍ക്കും
backup
October 29 2018 | 07:10 AM
ന്യൂഡല്‍ഹി: അയോധ്യ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. ജനുവരിയിലേക്കാണ് മാറ്റിവച്ചത്.
പള്ളി നിലനിന്ന ഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ഈ വിഷയത്തില്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്.
ജനുവരിയില്‍ എന്നാണ് വാദം തുടങ്ങുകയെന്ന കൃത്യമായ തിയ്യതി നിശ്ചയിച്ചിട്ടില്ല. ഏതു ബെഞ്ചാണ് പരിഗണിക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല. യോജിച്ച ബെഞ്ചിനു മുന്നില്‍ കേസ് വരുമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."