ചൈനീസ് മൊബൈല്‍ കമ്പനികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍നിന്ന് നേടിയത് 50,000 കോടി
കൊല്‍ക്കത്ത: ഇന്ത്യയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വില്പനവഴി ചൈനീസ് കമ്പനികള്‍ നേടിയെടുത്തത് 50,000 കോടി രൂപ. ഈ സാമ്പത്തിക വര്‍ഷം മാത്രമാണ് ഇത്രയും തുക ചൈനീസ് മൊബൈല്‍ കമ്പനികള്‍ രാജ്യത്തെ വിപണിയില്‍നിന്ന് നേടിയത്. പ്രമുഖ നാല് മൊബൈല്‍ കമ്പനികളാണ് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത്. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ചൈനീസ് സ്വാധീനം അത്രമാത്രം ശക്തമാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഷവോമി, ഓപ്പോ, വിവോ, ഹോണര്‍ എന്നീ ചൈനീസ് സ്മാര്‍ട് ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ സ്വാധീനം ചെലുത്തുന്നവയില് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വിപണിയുടെ പകുതി ഭാഗവും ഈ നാല് കമ്പനികളുടെ കൈയിലാണ്. തൊട്ടുപിന്നാലെ ലെനോവോ-മോട്ടറോള, വണ്‍ പ്ലസ്, ഇന്ഫിസിക്സ് എന്നിവയുമുണ്ട്.
പുതിയ സാമ്പത്തിക വര്‍ഷം ചൈനീസ് ഉല്പന്നങ്ങളുടെ ആവശ്യത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി സംബന്ധിച്ച് വിലയിരുത്തുന്ന വിദഗ്ധര്‍ പറയുന്നു. ദക്ഷിണ കൊറിയ, ജപ്പാന് എന്നിവയ്ക്ക് പുറമെ ഇന്ത്യന്‍ നിര്‍മിത ഉല്പന്നങ്ങളേക്കാള് കുറഞ്ഞ വിലക്ക് ഉയര്‍ന്നതും ഒട്ടേറെ സവിശേഷതകളുമുള്ള മൊബൈല്‍ ഫോണുകളാണ് ചൈന വിപണിയിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."