HOME
DETAILS
MAL
റോഡ് വെള്ളത്തില്‍ മുങ്ങി: കാഞ്ഞങ്ങാട്- പാണത്തൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു
backup
June 12 2017 | 20:06 PM
രാജപുരം: രാജപുരം പൈനിക്കരയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച താല്‍ക്കാലിക റോഡില്‍ വെള്ളം കയറിയതോടെ കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു.
താല്‍ക്കാലിക റോഡ് വഴി ബസുകള്‍ക്ക് പോകാന്‍ കഴിയാത്തതിനാല്‍ കുഡുംബൂര് വഴി കറങ്ങേണ്ടി വരുന്നത് യാത്രക്കാരെ ഏറെ ബാധിച്ചു. ഇതു വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവരെ ദുരിതത്തിലാക്കി. പാലം വഴി അധികൃതര്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും സ്വന്തം ഉത്തരവാദിത്തില്‍ പോകാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ വാഹനങ്ങളും ഇതുവഴി കടന്നു പോകാന്‍ മിനക്കെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."