HOME
DETAILS

ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് നോട്ടിസ്

  
backup
September 12 2019 | 18:09 PM

%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%be%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa-2

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം നല്‍കിയ ജാമ്യാപേക്ഷയില്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ഏഴുദിവസത്തിനകം കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി സി.ബി.ഐക്ക് അനുമതി നല്‍കി.
ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിനെ ചോദ്യം ചെയ്ത് ജാമ്യാപേക്ഷയ്‌ക്കൊപ്പം നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ്. സുരേഷ് കുമാര്‍ കെയ്റ്റ് അസംതൃപ്തി അറിയിച്ചു. താന്‍ ആദ്യമായാണ് ഇത്തരത്തിലൊരു ഹരജി കാണുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
ചിദംബരത്തിന് വേണ്ടി കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, വിവേക് തന്‍ക, ധന്യാ കൃഷ്ണന്‍, എന്‍. ഹരിഹരന്‍ എന്നിവരടങ്ങുന്ന അഭിഭാഷകരുടെ വലിയൊരു സംഘമാണ് ഹൈക്കോടതിയില്‍ ഹാജരായത്. 2007-08ലെ കേസില്‍ 10 വര്‍ഷം കഴിഞ്ഞാണ് ചിദംബരത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും അതിനിടയില്‍ 2018ല്‍ ഒരിക്കല്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും സിബല്‍ ചൂണ്ടിക്കാട്ടി. പിന്നാലെ 2019 ഓഗസ്ത് 21ന് ചിദംബരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസില്‍ ശിക്ഷ ലഭിക്കുകയാണെങ്കില്‍ പരമാവധി നല്‍കാവുന്നത് ഏഴു വര്‍ഷമാണെന്നും സിബല്‍ പറഞ്ഞു.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഇത് ശക്തമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുവാദം. കേസില്‍ അന്വേഷണം തുടരുകയാണെന്നും മേത്ത പറഞ്ഞു. തുടര്‍ന്നായിരുന്നു നോട്ടിസ് അയക്കാന്‍ കോടതി ഉത്തരവിട്ടത്.
കേസ് അതിവേഗത്തില്‍ കേള്‍ക്കണമെന്ന് ഈ ഘട്ടത്തില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തുകൊണ്ട് കോടതിയെ നേരത്തെ സമീപിച്ചില്ലെന്നായിരുന്നു ജഡ്ജിയുടെ മറു ചോദ്യം. നിങ്ങള്‍ സുപ്രിംകോടതിയെ വേഗത്തില്‍ സമീപിച്ചല്ലോ. എന്തുകൊണ്ട് ഇവിടെ അന്നേ ദിവസം വന്നില്ലെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 23ലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago