HOME
DETAILS
MAL
തരിശു ഭൂമി കൃഷിയോഗ്യമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍
backup
October 30 2018 | 07:10 AM
എരുമപ്പെട്ടി: തൊഴിലില്ലാതെയായതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കൃഷിയിലേയ്ക്ക് തിരിഞ്ഞു.
തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി വേലൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. വേലൂര്‍ കീഴ്തണ്ടിലം പ്രദേശത്തെ 14 പേരടങ്ങുന്ന തൊഴിലാളി സംഘമാണ് പുതിയ തൊഴില്‍ മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതോടെയാണ് തൊഴിലാളികള്‍ തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷിയെന്ന ആശയം നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്.
പാട്ടത്തിനെടുത്ത ഒരു ഏക്കര്‍ സ്ഥലത്ത് കൂര്‍ക്ക, മരച്ചീനി, പയര്‍, ചീര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
വിജയകരമായാല്‍ വരും വര്‍ഷങ്ങളില്‍ കൃഷി വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."