HOME
DETAILS

ഇടതു പക്ഷം നടപ്പാക്കുന്നത് 'വോട്ടിന് പകരം ഷാപ്പ്' പദ്ധതി: എം.എം ഹസന്‍

  
backup
June 13 2017 | 07:06 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

മനാമ: ചാരായ നിരോധനം അട്ടിമറിക്കാനുള്ള ഇടതു പക്ഷ നീക്കത്തെ ജനരോഷം കൊണ്ട് നേരിട്ടതു പോലെ സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തെയും ചെറുത്തു തോല്പ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ബഹ്‌റൈനില്‍ പറഞ്ഞു.

ഭരണത്തിലേറും മുമ്പ് അബ്കാരികള്‍ക്ക് ഇടതുപക്ഷം നല്‍കിയ വാക്കാണ് ഇപ്പോള്‍ അവര്‍ പ്രാവര്‍ത്തികമാക്കുന്നത്. വോട്ടിന് പകരം ഷാപ്പ് എന്ന രീതിയിലാണവര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റികൊണ്ടിരിക്കുന്നത്. ഇതിനെതിരെ യു.ഡി.എഫ് ഐക്യകണ്‌ഠേനെ പോരാടുമെന്നും എം.എം ഹസന്‍ വ്യക്തമാക്കി.

ദ്യനയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസമില്ല. ഷിബു ബേബി ജോണ്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് അവരുടെ പാര്‍ട്ടി തന്നെ അറിയിച്ചതാണ്. കെ.മുരളീധരന്റെ അഭിപ്രായ പ്രകടനം വളച്ചൊടിക്കുകയായിരുന്നു. മുരളിക്കും ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാടാണുള്ളത്.

കെ.എം.മാണിയെ അധിക്ഷേപിക്കുന്ന നിലപാടിനോട് യോജിപ്പില്ല. അത് കോണ്‍ഗ്രസ് നയമല്ല. മാണിയെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ച് കൂടെ നിന്നത് യുഡിഎഫ് ആണ്.
ജാതി, മത വികാരവും വര്‍ഗീതയും ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പക്ഷേ, അത് കേരളത്തില്‍ വിലപ്പോകില്ല. വര്‍ഗീയ ധ്രുവീകരണം നടത്തി സംഘടന സ്വാധീനമുണ്ടാക്കാനുള്ള അമിത് ഷായുടെ ശ്രമത്തെ ജനങ്ങളെ സംഘടിപ്പിച്ച് നേരിടും.

ബഹ്‌റൈനടക്കമുള്ള വിദേശ രാജ്യങ്ങളിലെ കോണ്‍ഗ്രസ് പോഷക സംഘടനയായ ഒഐസിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും എം.എം.ഹസന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഒ.ഐ.സി.സി ഭാരവാഹികളുടെ കണ്‍വന്‍ഷന്‍ ജൂലൈ 14ന് തിരുവന്തപുരത്ത് ചേരും.

ഒ.ഐ.സി.സിയും ഇന്‍കാസുമാണ് ഇന്ത്യക്കുപുറത്തുള്ള കോണ്‍ഗ്രസ് അനുഭാവികളുടെ ഔദ്യോഗിക സംഘടന. ഇതിനുപുറമെയുള്ള ഗ്രൂപ്പുകള്‍ ഔദ്യോഗികമല്ല. അതുകൊണ്ട് അവ അംഗീകരിക്കുന്ന വിഷയമില്ല. ഇത്തരം സംഘടനകള്‍ വ്യക്തി താല്‍പര്യങ്ങളുടെ പുറത്ത് രൂപവത്കരിക്കപ്പെട്ടതാണ്.
വാര്‍ത്താ സമ്മേളത്തില്‍ കെ പി സി സി നേതാക്കളായ എന്‍.സുബ്രമണ്യന്‍, പി.ടി.അജയമോഹന്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഒ ഐ സി സി നേതാക്കളായ ബിനു കുന്നന്താനം, രാജു കല്ലുംപുറം, വി.കെ സെയ്ദാലി തുടങ്ങിയവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago