പൊതുമാപ്പ് തുണയായി 24 വര്‍ഷത്തിന് ശേഷം ആലപ്പുഴ സ്വദേശി ജന്മനാട്ടിലേക്ക്
ജിദ്ദ: നീണ്ട 24 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന ആലപ്പുഴ സ്വദേശി പുഷ്പംഗദന് പൊതുമാപ്പ് തുണയായി. 1993ല്‍ സഊദിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്കെത്തിയതാണ് ഇദ്ദേഹം. ഇനി നാട്ടില്‍ സ്വസ്ഥമായി അമ്മയോടൊപ്പം ജീവിക്കണം എന്ന് പറഞ്ഞാണ് പുഷ്പാംഗദന് നാട്ടിലേക് മടങ്ങിയത്.
ഇരുപത്തി നാല് വര്‍ഷമാണ് പുഷ്പംഗദന് സഊദിയില്‍ ജീവിച്ചത്. മുപ്പത്തി മൂന്നാം വയസില്‍ 1993 ലാണ് പുഷ്പന് സഊദിയില്‍ എത്തുന്നത്. ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. അവിടെ സഹപ്രവര്‍ത്തകനുമായി തര്‍ക്കമുണ്ടായി. ഇതിന്റെ പേരില്‍ കമ്പനി വിട്ടിറങ്ങി. പിന്നീട് 22 വര്‍ഷം ഒരു രേഖയും ഇല്ലാതെയാണ് സഊദിയില്‍ കഴിഞ്ഞത്. പല സ്ഥാപനങ്ങളിലായി താത്കാലിക ജോലി ചെയ്തു.
കഴിഞ്ഞ പൊതുമാപ്പ് സമയത്ത് ഔട്ട് പാസ് എടുത്തെങ്കിലും നാട്ടില്‍ പോയില്ല. ഇതോടെ ഇത്തവണ ഇന്ത്യന്‍ എംബസ്സി ഔട്ട്പാസ് അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് മുന്‍ പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ആര് അജിത്ത് മുഖേനെ കൊടിക്കുന്നില്‍ സുരേഷ് എം പി ഇടപെട്ട് സാക്ഷ്യപത്രം അയച്ചതിന് ശേഷം ഖഫ്ജിയിലെ ഇന്ത്യന്‍ എംബസി വളണ്ടിയറും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ ജലീല്‍
എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്നാണ് എംബസ്സി ഔട്ട്പാസ് നല്‍കിയത്.
ദമാമ്മിലെ സാമൂഹിക പ്രവര്‍ത്തകരുമായ പത്മണാഭന് മണികുട്ടന്, സക്കീര്‍ ഉസൈന്‍ എന്നിവരുടെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ മറ്റു രേഖകളും ശരിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."