HOME
DETAILS

അടവിയിലെ കുട്ടവഞ്ചി സവാരി

  
backup
September 15 2019 | 04:09 AM

travelougue125

 

 

വേണ്ടത്ര പ്രസിദ്ധി ഇനിയും ലഭിക്കാത്ത ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ കാട്ടാറുകള്‍ ഒത്തുചേരുന്ന 'അടവി'. ഭയാനകമായ ശ്മശാനമൂകതയെ കീറിമുറിക്കുന്ന ഘോരവനത്തിന്റെ മൂളിപ്പാട്ടും ഇരുതീരങ്ങളോടും കഥകള്‍ പറഞ്ഞു തുള്ളിച്ചാടുന്ന കാട്ടാറിന്റെ ഇരമ്പലും ആരെയും വെല്ലുവിളിച്ചു നാട്ടുപാതയിലൂടെ ഓടിച്ചാടി നടക്കുന്ന കാട്ടുജീവികളുടെ ചിഹ്നംവിളികളും പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഇളംകാറ്റും ചെറുതണുപ്പും.. എല്ലാ ദു:ഖങ്ങളും മറന്ന് അല്‍പസമയം ചെലവഴിക്കാന്‍ ഈ മനോഹരതീരം നല്‍കുന്ന അനുഭൂതി ഒന്നുവേറെ തന്നെ. സത്യത്തില്‍ ആരും വേണ്ടത്ര തിരിച്ചറിയാത്ത ഈ കേന്ദ്രത്തില്‍ എത്തുന്നവരില്‍ അധികവും ഇതരസംസ്ഥാനത്തുള്ളവര്‍ ആണെന്നറിയുമ്പോഴാണ് മുറ്റത്തെ മുല്ലക്കു മണമില്ലെന്ന പഴഞ്ചൊല്ല് ഓര്‍മയില്‍ ഓടിയെത്തുക.

കുട്ടവഞ്ചി യാത്ര

മലനിരകള്‍ക്കിടയിലൂടെ ആര്‍ത്തലച്ച് ഒന്നായി ഒഴുകുന്ന പെരിയാര്‍ കാട്ടരുവിയിലൂടെ കുട്ടവഞ്ചി മുന്നോട്ടുനീങ്ങുമ്പോള്‍ 'ഭയപ്പെടേണ്ട' എന്ന പതിവു മുന്നറിയിപ്പുമായി തടിയില്‍ നിര്‍മിച്ച തുഴ കയ്യിലെടുത്തു വെള്ളത്തില്‍ ഊന്നിയുറപ്പിച്ചു തുഴച്ചിലുകാര്‍ നമ്മോടൊപ്പം സൗഹൃദം പങ്കിടും. കാനനത്തിലെ കളകളാരവങ്ങള്‍ക്കിടയില്‍ കുട്ടവഞ്ചിയില്‍ ഇരുന്ന് അവര്‍ കാര്യത്തിലേക്കു കടക്കുമ്പോള്‍ അല്‍പം ഉള്‍ക്കിടിലവും തോന്നാതിരിക്കില്ല. കാരണം 'കഴിഞ്ഞദിവസം ഇവിടെ ആനയിറങ്ങിയിരുന്നു... കൃഷിയാകെ നശിപ്പിച്ചു. എന്നാല്‍ അത് ആരെയും ഒന്നും ചെയ്തില്ല... ഞങ്ങള്‍ ശബ്ദംവച്ച് ഓടിച്ചുവിട്ടു... മരണത്തെ മുഖാമുഖം കണ്ട ദിവസവും നേരത്തെ ഉണ്ടായിട്ടുണ്ട്' ഇങ്ങനെ പോകും അവരുടെ സംസാരം. മുക്കാല്‍ മണിക്കൂറോളം കുട്ടവഞ്ചിയില്‍ കാനനഭംഗി കണ്ടാസ്വദിച്ചു ചുറ്റിക്കറങ്ങി തിരികെ കരയ്ക്കടുക്കുമ്പോള്‍ കാടിന്റെ ഒട്ടനവധി വീരകഥകളും ചിലപ്പോള്‍ നമ്മുടെ ആശ്ചര്യം ജനിപ്പിക്കാന്‍ അവര്‍ പങ്കിട്ടെന്നും വരാം. എങ്കിലും യാത്രക്കാരുടെ സുരക്ഷയില്‍ ഏറെ ശ്രദ്ധാലുക്കളുമാണ് തുഴച്ചിലുകാര്‍.

കുട്ടവഞ്ചിക്കഥ

അസമിലും പശ്ചിമബംഗാളിലും കര്‍ണാടകയിലെ ചിലഭാഗങ്ങളിലും മറ്റും മാത്രം കണ്ടുവരുന്ന കുട്ടവഞ്ചി ഇവിടുത്തേക്ക് അനുയോജ്യമായത് എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അത്തരം വഞ്ചി വരുത്തിയത്. ഇതിനു പലകാരണങ്ങളുമുണ്ട്. പമ്പയാറ്റില്‍ ഉപയോഗിക്കുന്നതുപോലെയുള്ള വള്ളങ്ങളോ ഹൗസ്‌ബോട്ടുകളോ വനമേഖലയില്‍ ഉപയോഗിക്കാനാവില്ല എന്നുള്ളതാണ് പ്രധാന കാരണം. തന്നെയുമല്ല വലഞ്ഞുപുളഞ്ഞുകിടക്കുന്ന കാനനമധ്യേയുള്ള പുഴകളുടെ അടിത്തട്ടിലെല്ലാം വലിയപാറക്കല്ലുകളുമാണ്. കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി തുഴയാനുള്ള അസൗകര്യങ്ങളും ഏറെ. നാലുപേര്‍ കയറിയാല്‍ ഏറിയാല്‍ ഒന്നരയടിയിലേറെ ഈ വഞ്ചികള്‍ താഴില്ല. ഈ സാഹചര്യത്തിലാണ് നാലുപേര്‍ക്കു മാത്രം ഇരിക്കാവുന്ന കുട്ടവഞ്ചി കര്‍ണാടകയില്‍ നിന്നു ഇറക്കുമതി ചെയ്തത്.
ആറുമാസത്തിലധികം ഇവ ഉപയോഗിക്കാനാവില്ല, പത്തടിയോളം വിസ്തൃതിയില്‍ ഈറമുളകള്‍ പാകി വട്ടത്തില്‍ നിര്‍മിതമായി ഇതിന് അടിഭാഗം ടാര്‍ പൂശുകയാണ് പതിവ്. വെള്ളം കയറാത്ത വിധത്തില്‍ ഉള്ളില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിരിക്കും. ആദ്യകാലത്ത് മൃഗങ്ങളുടെ തുകല്‍ ആയിരുന്നു കുട്ടവഞ്ചിയുടെ അടിഭാഗത്തു ഒട്ടിച്ചിരുന്നത്. പില്‍ക്കാലത്ത് ക്യാന്‍വാസും പിന്നീട് ഈറയും മുളയും പരമ്പും മറ്റും ഉപയോഗിച്ചുതുടങ്ങി. ഇക്കൂട്ടത്തില്‍ തുകലില്‍ പുറംചട്ട നിര്‍മിച്ച ബോട്ടുകളും വടക്കേന്ത്യാന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചിരുന്നു.

കുട്ടവഞ്ചി യാത്ര

ഒരു യാത്രക്ക് നാലാളുകള്‍ക്കായി 400 രൂപയാണ് ഈടാക്കുന്നത്. വള്ളത്തിന്റെ ബാലന്‍സ് കൃത്യമായി ലഭിക്കുന്നതിനായി നാലുപേരായാലേ യാത്രയുള്ളൂ. വളരെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമെ എണ്ണംകുറച്ച് യാത്രക്കാരുമായി കുട്ടവഞ്ചി സഞ്ചരിക്കാറുള്ളൂ. മഴക്കാലത്ത് ഒരു മണിക്കൂറും വേനല്‍ക്കാലത്ത് അരമണിക്കൂറുമാണ് യാത്ര. വെള്ളം കുത്തിയൊഴുകുന്ന സന്ദര്‍ഭങ്ങളില്‍ ഒഴുക്കിനെതിരെ തുഴയാന്‍ സാഹസികതകാട്ടുന്നവരും ഇവിടെ എത്താറുണ്ട്. വന്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുമ്പോള്‍ യാത്ര ഉണ്ടായിരിക്കില്ല. പുഴയുടെ മധ്യേകൂടി പോകുന്നതിനു പകരം കൂടുതല്‍ സുരക്ഷ കണക്കാക്കി പലപ്പോഴും അരികുചേര്‍ന്നു രണ്ടു കിലോമീറ്ററോളം വനത്തിനുള്ളിലേക്കാവും കല്ലാര്‍ ആറ്റിലൂടെയുള്ള യാത്ര.
യാത്രയില്‍ നിരവധി മൃഗങ്ങളെ കാണാനാവും. കണ്ടില്ലെന്നും വരാം. വനത്തിലെ ചീവീടുകളുടെ മൂളലും കാട്ടരുവികളുടെ നേരിയ ഇരമ്പലും ഭയപ്പെടുത്തുന്ന നിശാന്ത മൂകതയുമൊക്കെ മനസിനെ മറ്റേതോ ലോകത്തേക്കു നമ്മെ കൊണ്ടുപോകും. ആറ്റിലേക്കു ശിഖിരങ്ങള്‍ താഴ്ത്തി തലയെടുപ്പോടെ നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ സൃഷ്ടിക്കുന്ന ഇരുള്‍ വേറിട്ടൊരു
ആസ്വാദനമാണ് നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago