വീണ്ടും പാക് പ്രകോപനം: ഇന്ത്യയ്ക്കെതിരേ ആണവായുധം പ്രയോഗിക്കുമെന്ന് ഇംറാന്ഖാന്, യുദ്ധം അരികെയെന്നും മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരേ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. അല്‍ജസീറയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇംറാന്‍ ഖാന്റെ പരാമര്‍ശങ്ങള്‍.
ഇന്ത്യയുമായി യുദ്ധത്തിനു സാധ്യതയുണ്ടന്നു വ്യക്തമാക്കിയ ഇംറാന്‍ ഖാന്, താന്‍ യുദ്ധവിരുദ്ധനാണെന്നും പാകിസ്താന് യുദ്ധം തുടങ്ങിവയ്ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
യുദ്ധം പ്രശ്നപരിഹാരമല്ല. സാധാരണ യുദ്ധത്തില്‍ പരാജയപ്പെടുമെന്നു തോന്നിയാല്‍ തങ്ങള്‍ അവസാന ശ്രമമെന്ന നിലയ്ക്ക് ആണവായുധം പ്രയോഗിക്കുമെന്നും ഇംറാന്‍ വ്യക്തമാക്കി.
പരമ്പരാഗത രീതിയിലുള്ള യുദ്ധമുണ്ടായാല്‍ പാകിസ്താനു വിജയസാധ്യതയില്ലെന്നാണ് ഇംറാന്‍ വ്യക്തമാക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ രീതിയിലുള്ള യുദ്ധമുണ്ടായാല്‍ അത് ആണവായുധം പ്രയോഗിക്കുന്നതിലേക്ക് എത്തുമെന്നും പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പറയുന്നു.
കശ്മിര് വിഷയത്തില്‍ അവിടത്തെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. കശ്മിരില്‍ ഇന്ത്യ നിയമലംഘനങ്ങള്‍ നടത്തുകയാണ്. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയടക്കമുള്ള അന്താരാഷ്ട്ര ഫോറങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."