കൈയേറിയ ക്ഷേത്രഭൂമി വിട്ടുകിട്ടാന്‍ നിരാഹാരം തുടരുന്ന സ്വാമി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥക്കെതിരേ ആര്‍.എസ്.എസ് അക്രമം: അന്‍പത് പേര്‍ക്കെതിരേ കേസ്
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കൈയേറിയ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥക്കെതിരേ ആര്‍.എസ്.എസ് അക്രമം. സത്യഗ്രഹപന്തലിന് നേരെയും സ്വാമിക്ക് നേരെയുമായിരുന്നു ആസൂത്രിതമായി ആക്രമണം നടത്തിയതെന്നാണ് പരാതി.
വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയവര്‍ സത്യഗ്രഹപന്തലിനടുത്ത് കേന്ദ്രീകരിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു. സത്യഗ്രഹപന്തല്‍ അടിച്ച് തകര്‍ത്തു. കസേരകള്‍ തകര്‍ത്തു. സ്വാമിയേ അസഭ്യം പറഞ്ഞ് േൈകയറ്റത്തിന് മുതിരുകയും ചെയ്തുവെന്നാണ് സ്വാമിയുടെ പരാതി.
പൊലിസിന്റെ സമയോചിതമായ ഇടപെടലാണ് തന്നെ രക്ഷിച്ചത്. അന്‍പത് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു എന്നാണ് അറിയുന്നത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്. സ്വാമി സത്യഗ്രഹ സമരവുമായി മുന്നോട്ട് പോകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
സാധുവായ ഈ സന്ന്യാസിയെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്മാറ്റാനും, കെട്ടിടവും വസ്തുവും തങ്ങളുടെ അധീനതയിലാക്കി ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനുമാണ് ആര്‍.എസ്.എസ് നീക്കമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങളല്ലാതെ സംഘപരിവാറിന് വിശ്വാസമോ ആചാരമോ ഒന്നും ബാധകമല്ല എന്നത് വിശ്വാസസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയാണ് കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനം പ്രവര്‍ത്തിക്കുന്നതെന്നും ഇത് സംഘ് പരിവാര്‍ സംഘടന കൈയേറിയതാണെന്നും തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ ഭൂമി മുഞ്ചിറ മഠത്തിന്റെ പേരിലാണെന്നാണ് തഹസില്‍ദാര്‍ ജി.കെ സുരേഷ് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിടത്തിന്റെ രേഖകള്‍, വൈദ്യുതി കണക്ഷന്‍ എന്നിവ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ പേരിലാണ്. ബാലസദനത്തിന് കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്ഷേത്ര ആവശ്യത്തിനായി രാജഭരണകാലത്ത് നല്‍കിയ ശ്രീപണ്ടാരം വക ഭൂമിയാണിതെന്നും ഈ സ്ഥലവും കെട്ടിടവും തിരികെ നല്‍കണമെന്നാവശ്യപ്പട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്.
ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാന പങ്കുവഹിക്കുന്ന മുഞ്ചിറ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് താമസിക്കാനും പൂജകള്‍ നടത്താനുമാണ് കെട്ടിടം നല്‍കിയിരുന്നത്. ഇടയ്ക്ക് കുറേക്കാലത്ത് മുഞ്ചിറ മഠത്തില്‍ സ്വാമിയാര്‍ ഉണ്ടായിരുന്നില്ല. ഈ സമയത്താണ് ബാലസദനം അധികൃതര്‍ കൈയേറിയതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."