HOME
DETAILS

പൂനൂര്‍ പുഴയോരത്തെ മാലിന്യ സംഭരണ നീക്കം ഉപേക്ഷിച്ചു

  
backup
October 31 2018 | 06:10 AM

%e0%b4%aa%e0%b5%82%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

കൊടുവള്ളി: അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ പൂനൂര്‍പുഴയോരത്തെ നഗരസഭാ ഗ്രൗണ്ടിനോട് ചേര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുന്ന സ്‌റ്റേജ് ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.
ഡിവിഷന്‍ തലങ്ങളില്‍ ഹരിത സേന വളണ്ടിയര്‍മാര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് സംഭരിച്ചുവക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എം.ആര്‍.എഫ്) സംവിധാനം ഒരുക്കാനായിരുന്നു പദ്ധതി. നഗരസഭാ സ്റ്റേജ് പ്രസ്തുത പദ്ധതിക്കായി ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഏഴാമത്തെ അജണ്ടയായി ചര്‍ച്ചക്കെടുത്തപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു.
പൂനൂര്‍പുഴയോരത്ത് മാലിന്യ സംഭരണം വേണ്ടെന്ന നിലപാടാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ എടുത്തത്. അതേസമയം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അംഗങ്ങളായ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനമെടുത്തിരുന്നില്ലെന്ന് കമ്മിറ്റിയിലെ എല്‍.ഡി.എഫ് വനിതാ അംഗം തിരിച്ചടിച്ചു. നേരിയ വാഗ്വാദത്തിനൊടുവില്‍ പൂനൂര്‍ പുഴയോരത്തെ സ്റ്റേജില്‍ മാലിന്യം സംഭരിക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. പകരമായി ഡിവിഷന്‍ തലങ്ങളില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിച്ച് സംഭരിക്കാനും അവ പിന്നീട് സംസ്‌കരണത്തിന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചു.നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ ശരീഫാ കണ്ണാടിപ്പോയില്‍ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, ടി.പി നാസര്‍, വി.അബ്ദു, ഇ.സി മുഹമ്മദ്, പി. ശംസുദ്ധീന്‍, പി. അനീസ്, യു.വി ശാഹിദ്, കെ. ശിവദാസന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago