കൊയിലാണ്ടിയിലെ മാലിന്യപ്രശ്നം: ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുന്നു
കൊയിലാണ്ടി: മഴക്കാലമെത്തിയിട്ടും നഗരത്തിലും സമീപ ഭാഗങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ നടപടി സ്വീകരിക്കാനോ കഴിയാത്ത നഗരസഭാധികൃതരുടെ ഉദാസീനതക്കെതിരേ ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി സമരപരിപാടികള്‍ക്കൊരുങ്ങുന്നു.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉപരോധമടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
മാലിന്യങ്ങള്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് താഴെയിട്ട് കത്തിക്കുന്നത് നിര്‍ത്തുക, നഗരസഭാ പരിധിയിലെ ഓടകള്‍ ശുചീകരിക്കുക, അറവുമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സംവിധാനമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുക, മത്സ്യ മാര്‍ക്കറ്റിലെ മാലിന്യം ഒഴുകുന്നത് തടയുക, ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, ഹെല്‍ത്ത് സ്ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുന്നത്.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നേതൃത്വം കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. വി.കെ.മുകുന്ദന്, അഖില്‍ പന്തലായനി, ഒ.മാധവന്, കെ.പി.എല്‍ മനോജ്, ഷിംജിത്ത്, പി.ബാബു, ബിജു ഗോപിനാഥ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."