അമിത്ഷാ കണ്ണൂരില്‍ നടത്തിയത് യുദ്ധപ്രഖ്യാപനം: കെ.സുധാകരന്‍
കാസര്‍കോട്: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന അവസ്ഥ വെച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കണ്ണൂരില്‍ നടത്തിയത് യുദ്ധപ്രഖ്യാപനമാണെന്ന് കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റ് കെ.സുധാകരന്‍.
സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വാക്കുകളായിരുന്നു അമിത് ഷാ ഉപയോഗിച്ചത്. ജനങ്ങളാണ് ഭരണകൂടത്തിന്റെ പരമാധികാരിയെന്ന് അദ്ദേഹം ഓര്‍മിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല അയ്യപ്പ ക്ഷേത്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സാരവല്‍ക്കരിക്കുകയാണ്. ഈശ്വര വിശ്വാസികളല്ലാത്ത സി.പി.എമ്മുകാര്‍ ക്ഷേത്രങ്ങളില്‍ നുഴഞ്ഞ് കയറുന്നു.
വിശ്വാസത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല പ്രശ്‌നത്തില്‍ ഡബിള്‍റോള്‍ കളിച്ച് വര്‍ഗ്ഗീയത വളര്‍ത്തി കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, ജോര്‍ജ്, പി.കെ. ഫൈസല്‍, വിനോദ് കുമാര്‍, വി.വി സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."