HOME
DETAILS
MAL
തുടക്കം 'ശുഭം'
backup
September 17 2019 | 20:09 PM
മൈസൂരു: ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളിയെത്തിയതിനു പിന്നാലെ ക്രിക്കറ്റിലെ കളിക്കരുത്ത് കൈവിടാതെ യുവതാരം ശുഭ്മാന്‍ ഗില്‍. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഗില്ലിന്റെയും (137 പന്തില്‍ 92) കരുണ്‍ നായറിന്റേയും (167 പന്തില്‍ 78*) തകര്‍പ്പന്‍ പ്രകടന മികവില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 233 റണ്‍സെന്ന പടുകൂറ്റന്‍ റണ്‍സുമായാണ് ഇന്ത്യന്‍ യുവനിര മൈതാനം വിട്ടത്. മലയാളി താരം കരുണ്‍ നായറും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് (86 പന്തില്‍ 36) ക്രീസില്‍.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ടിന് 31 എന്ന തകര്‍ച്ചയ്ക്ക് ശേഷം ഒത്തുചേര്‍ന്ന കരുണ്‍ നായറും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഇന്ത്യക്ക് ജീവശ്വാസം നല്‍കിയത്. അഭിമന്യു ഈശ്വരന് (5) പ്രിയങ്ക് പഞ്ചല്‍ (6) എന്നിവര്‍ക്ക് ഓപ്പണിങില്‍ അടിത്തറയേകാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കരുണും ഗില്ലുമെത്തിയത്. തുടക്കത്തിലെ ശ്രദ്ധിച്ചു കളിച്ച ഇരുവരും ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ റണ്ണൊഴുക്കി. ഇതിനിടെ ഗില്‍ കൂടുതല്‍ അപകടകാരിയായി. പക്ഷേ സെഞ്ചുറി തികയ്ക്കും മുന്‍പ് എട്ട് റണ്‍സിപ്പുറം താരത്തെ മടക്കി.
മൂന്നാം വിക്കറ്റില്‍ 135 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരും പിരിഞ്ഞത്. തുടര്‍ന്നെത്തിയ സാഹയ്ക്കൊപ്പവും കരുണ്‍ പോരാട്ടം തുടര്‍ന്നതോടെ ഇന്ത്യ ടോപ് ഗിയറിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."