HOME
DETAILS
MAL
ജമ്മുവില്‍ ബി.ജെ.പി നേതാവും സഹോദരനും വെടിയേറ്റ് മരിച്ചു
backup
November 01 2018 | 20:11 PM
ശ്രീനഗര്‍: ജമ്മുവില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹറും സഹോദരന് അജിത്തും വെടിയേറ്റ് മരിച്ചു. ജമ്മുകശ്മീരിലെ കിഷ്ത്വര്‍ നഗരത്തിലെ തപല്ഗലി മൊഹല്ലയിലുള്ള കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വെടിയേറ്റത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം ആക്രമണത്തിന് പിന്നില്‍ ഭീകരരാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. 2008ല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ നാഷന് പാന്തേഴ്സിന്റെ സ്ഥാനാര്‍ഥിയായി കിഷ്ത്വറില്‍ മത്സരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."