HOME
DETAILS

ഉപദേശം കേള്‍ക്കാം, യാത്ര തുടരാം

  
backup
September 18 2019 | 04:09 AM

%e0%b4%89%e0%b4%aa%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%95%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0

 


കണ്ണൂര്‍: മോട്ടോര്‍ വാഹന നിയമലംഘനത്തിന് ഉയര്‍ന്ന പിഴ ഈടാക്കുന്നതു നിര്‍ത്തിവച്ചതോടെ നട്ടംതിരിഞ്ഞ് പൊലിസും മോട്ടോര്‍ വാഹന വകുപ്പും. നിയമംലംഘിച്ച് വാഹനമോടിക്കുന്നവരെ ഉപദേശിച്ച് വിടുക മാത്രമാണ് അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നത്.
പുതിയ നിയമം വന്നതോടെ പഴയനിരക്കും ഈടാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹനവകുപ്പും പൊലിസും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന സമയം റോഡുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായും വാഹനമോടിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കാന്‍ തയാറാകുന്നുവെന്നുമാണു പൊലിസ് പറയുന്നത്. എന്നാല്‍ പുതുക്കിയ നിരക്ക് തല്‍ക്കാലത്തേക്ക് ഈടാക്കരുതെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ റോഡില്‍ നിയമലംഘനവും വര്‍ധിച്ചിട്ടുണ്ടെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് താല്‍ക്കാലികമായി വാഹനപരിശോധന നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു നിയമ ലംഘനം കൂടാന്‍ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് എല്ലായിടങ്ങളിലും ട്രാഫിക് പൊലിസ് വാഹനപരിശോധനയില്‍ പിഴയൊന്നും നിലവില്‍ ഈടാക്കുന്നില്ല.
ഇതോടെ നിയമലംഘകര്‍ വഴി സര്‍ക്കാരിനു ലഭിക്കേണ്ട ഭീമന്‍ പിഴതുകയും അനിശ്ചിതത്തിലായി.
അതേസമയം, ഹെല്‍മെറ്റ് ധരിക്കാത്തതിനു പിഴസംഖ്യ ആയിരത്തില്‍ നിന്നു 500 രൂപയാക്കി കുറച്ചുകൊണ്ടുള്ള നിര്‍ദേശം ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒമാര്‍ എന്നിവര്‍ക്കു മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓണക്കാലത്ത് ഉയര്‍ന്ന പിഴ ഈടാക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ ഓണാവധിക്കു ശേഷമുള്ള നടപടിക്കും സര്‍ക്കാരിന്റെ അന്തിമ തീരുമാനം കാത്തുകഴിയുകയാണു മോട്ടോര്‍ വാഹനവകുപ്പ്.
മോട്ടോര്‍ വാഹന നിയമലംഘന പിഴ അനിശ്ചിതമായി നീളുന്നതു നിയമം ലംഘിക്കുന്നവര്‍ക്കും അനുകൂലമാവുകയാണ്. മോട്ടോര്‍ വാഹന നിയമലംഘനത്തിനു പിഴ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ഏകീകൃത ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തയക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ഇതോടെ പിഴ ഈടാക്കല്‍ ഉടന്‍ നടപ്പാകില്ലെന്നുറപ്പായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago