ലോഡ്ജിലെ കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം
ഊട്ടി: 2011 ഓഗസ്റ്റില്‍ ഊട്ടിയിലെ ഗുഡ്‌ഷെഡ് പ്രദേശത്തെ ലോഡ്ജില്‍ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ലോഡ്ജിലെ ജീവനക്കാരായ ഹയാസ് (25), ദസ്തഗീര്‍ (24) എന്നിവരുടെ കൊലപാതകത്തിലാണ് പ്രതികളായ ശിവശക്തി, കാശി വിശ്വനാഥന്‍ എന്നിവരെയാണ് ഊട്ടി വനിതാ കോടതി ജഡ്ജ് മുരളീധരന്‍ജീവപര്യന്തം ശിക്ഷിച്ചത്.
ഇവരുടെ കൂട്ടുപത്രികളായ രണ്ട് 17 വയസുകാരുടെ വിചാരണ കോടതിയില്‍ നടക്കുകയാണ്. 2011 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹയാസിനെയും ദസ്തഗീറിനെയും ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ ഊട്ടി ടൗണ്‍ പൊലിസാണ് പ്രതികളെ പിടികൂടിയത്. ഈറോഡ് സ്വദേശികളായ ശിവശക്തി, കാശി വിശ്വനാഥന്‍, 17 വയസ് പ്രായമുള്ള രണ്ടുപേരുമാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയ പൊലിസ് നാലുപേരെയും പിടികൂടുകയായിരുന്നു.
കാശി വിശ്വനാഥന് ഈറോഡ് സ്വദേശിനിയായ ഒരു പെണ്‍ക്കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. അതിനിടെ ഈ കുട്ടിയുടെ വിവാഹം ദസ്തഗീറുമായി ഉറപ്പിച്ചു. ഇതോടെയാണ് ദസ്തഗീറിനെ കൊല്ലാന്‍ ഇയാള്‍ സുഹൃത്തുക്കളെയും കൂട്ടിയെത്തിയത്. തുടര്‍ന്ന് ഊട്ടിയില്‍ ദസ്തഗീര്‍ ജോലി ചെയ്യുന്ന ലോഡ്ജിലെത്തിയ സംഘം ദസ്തഗീറിനെയും സഹജീവനക്കാരനായ ഹയാസിനെയും കൊല്ലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."