മഴക്കാല ശുചീകരണം; ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു
നിലമ്പൂര്‍: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ഓരോ മണ്ഡലങ്ങള്‍ക്കും എട്ടു ലക്ഷം രൂപ വീതം അനുവദിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫണ്ടിന്റെ വിനിയോഗത്തില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സുതാര്യമാക്കുന്നതിനായി പഞ്ചായത്ത് പ്രതിനിധികളുടെ യോഗം പി.വി അന്‍വര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്തത്.
സംസ്ഥാന പാതകള്‍ക്ക് നാലു ലക്ഷവും മറ്റു ഇതര റോഡുകള്‍ക്ക് നാലു ലക്ഷം രൂപയുമാണ് ഓരോ മണ്ഡലത്തിനും അനുവദിച്ചത്.
അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആവശ്യമായ പ്രവൃത്തികള്‍ തയാറാക്കി പിഡബ്ല്യൂഡിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, കരുളായി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷെരീഫ എന്നിവര്‍ മാത്രമാണ് ജനപ്രതിനിധികളായി പങ്കെടുത്തത്.
പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. ഇബ്രാഹിം, അസി. എന്‍ജിനിയര്‍ പി. രാമകൃഷ്ണന്‍, ഓവര്‍സിയര്‍ സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."