HOME
DETAILS

പിങ്ക് ലാഡര്‍ പദ്ധതിയിലൂടെ കുടുംബശ്രീ നിര്‍മാണ രംഗത്തേക്കും

  
backup
November 02, 2018 | 4:05 AM

%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b4%be%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%82

കോഴിക്കോട്: കേരളത്തിന്റെ നൂതന വികസന മാതൃകയായ കുടുംബശ്രീ നിര്‍മാണരംഗത്തും സജീവമാകുന്നു. സ്ത്രീകള്‍ക്ക് അപരിചിതമായ നിര്‍മാണമേഖലയില്‍ സാങ്കേതിക പരിജ്ഞാനം നല്‍കി സുസ്ഥിരമായ നിര്‍മാണ സംരംഭങ്ങള്‍ സ്ഥാപിച്ച് 'പിങ്ക് ലാഡര്‍' പദ്ധതിയിലൂടെയാണു കുടുംബശ്രീയുടെ പുത്തന്‍ ചുവടുവപ്പിനൊരുങ്ങുന്നത്. സര്‍ക്കാരിന്റെ വിവിധ ഭവനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശ്രയമില്ലാത്തവരും നിസഹായരുമായ കുടുംബങ്ങളുടെ വീട് ചുരുങ്ങിയ ചെലവില്‍ നിര്‍മിക്കുന്നതിനാവശ്യമായ നിര്‍മാണരീതി അനുവര്‍ത്തിക്കുന്നതിനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മലബാറില്‍ അര്‍ബര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. കൊല്ലം, തിരുവല്ല, എറണാകുളം എന്നിവിടങ്ങളില്‍ കുടുംബശ്രീയുടെ നിര്‍മാണ യൂനിറ്റുകള്‍ സജീവമാണ്. 15 പേരടങ്ങുന്ന രണ്ടു യൂനിറ്റുകള്‍ തറനിര്‍മാണം മുതല്‍ ഫിനിഷിങ് ജോലികള്‍ വരെ ചെയ്യും. നിര്‍മാണ പരിശീലനത്തിനുള്ള സാമ്പത്തികസഹായം ജില്ലാ കുടുംബശ്രീ മിഷനും സാങ്കേതിക സഹായം ഏക് സാത്തും നല്‍കും. 10 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി പദവിയും പിങ്ക് ലാഡറിനു ലഭിക്കും.
പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കളായ കോര്‍പറേഷനിലെ 50-ാം വാര്‍ഡിലെ ശോഭനയുടെയും ഏഴാം വാര്‍ഡിലെ നന്ദിനിയുടെയും ഭവനനിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്. ബേപ്പൂര്‍ തമ്പി റോഡ് ഇടക്കിട്ട കോവിലകംപറമ്പില്‍ നടന്ന ചടങ്ങില്‍ മേയര്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  a month ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  a month ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  a month ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  a month ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  a month ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  a month ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  a month ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  a month ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  a month ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  a month ago