വിദ്യാര്‍ഥികള്‍ക്ക് പാന്‍മസാല വില്‍പ്പന; വൃദ്ധദമ്പതികള്‍ പിടിയില്‍
മാവേലിക്കര: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാന്‍മസാല വില്‍പ്പന നടത്തിവന്ന വൃദ്ധ ദമ്പതികള്‍ എക്‌സൈസിന്റെ പിടിയിലായി. കറ്റാനം കരിപ്പുറത്ത് പടീറ്റതില്‍ കുഞ്ഞാപ്പി (64), ഭാര്യ അമ്മിണി (62) എന്നിവരാണ് പിടിയിലായത്.
വില്‍പ്പനയ്ക്കായി ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 1500 പായ്ക്കറ്റ് പാന്‍മസാല പിടിച്ചെടുത്തു. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ. റോയിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ റോയി ജേക്കബ്, ഗ്രേഡ് പി.ഒ അബ്ദുള്‍ ഷുക്കൂര്‍, സി.പി.ഒ മാരായ അബ്ദുള്‍ റഫീക്ക്, ദീപു, ജയകൃഷ്ണന്‍, പ്രതീഷ് എന്നിവര്‍ പങ്കെടുത്തു. അനധികൃത മദ്യമയക്കുമരുന്ന് വിപണനത്തെകുറിച്ച് വിവരം ലഭിച്ചാല്‍ 9400069502 എന്ന നമ്പറില്‍ അറിയിക്കണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."