HOME
DETAILS

നിയന്ത്രണമില്ലാതെ വിലയിടിവ്; നേന്ത്രവാഴ കര്‍ഷകര്‍ ദുരിതത്തില്‍

  
backup
November 02 2018 | 04:11 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf

ബിനു മാധവന്‍


നെയ്യാറ്റിന്‍കര: പ്രളയാനന്തര കേരളത്തില്‍ നേന്ത്രപ്പഴത്തിന്റെ വില കൂപ്പുകുത്തുന്നു. നെയ്യാറ്റിന്‍കര താലൂക്കില്‍ മാത്രം പതിനായിരത്തിലധികം ഏത്തവാഴ കര്‍ഷകരാണു പട്ടിണിയിലും പരിഭവത്തിലും കഴിയുന്നത്. ഓഖി വിതച്ച കൃഷിനാശത്തില്‍നിന്നു കരകയറുന്നതിനു പിന്നാലെയാണ് വെള്ളപ്പൊക്കവും വിലയിടിവും ഏത്തവാഴ കര്‍ഷകരെ വേട്ടയാടുന്നത്.
മാസങ്ങള്‍ക്കുമുന്‍പ് 60 രൂപ മുതല്‍ 70 രൂപവരെ കിലോയ്ക്ക് ലഭിച്ചിരുന്ന ഏത്തവാഴയ്ക്ക് ഇപ്പോള്‍ കര്‍ഷകനു ലഭിക്കുന്ന വില 25 മുതല്‍ 30 രൂപ വരെയാണ്. എന്നാല്‍ വിപണികളില്‍ ഉപഭോക്താക്കളില്‍നിന്ന് കിലോയ്ക്ക് 45 രൂപ മുതല്‍ 55 രൂപ വരെ ഈടാക്കുന്നതായും പരാതി ഉയരുന്നുണ്ട്. വട്ടിപ്പലിശയ്ക്കും മീറ്റര്‍ പലിശയ്ക്കും സ്വകാര്യ വ്യക്തികളില്‍നിന്നു പണം കടം വാങ്ങി കൃഷിയിറക്കിയ കര്‍ഷകരാണു പണിക്കൂലി പോലും തിരികെ ലഭിക്കാതെ വലയുന്നത്. ഓഖി വിതച്ച കൃഷിനാശത്തില്‍ തന്നെ പല കര്‍ഷകര്‍ക്കും ഇനിയും സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട ധനസഹായം കിട്ടിയിട്ടില്ല. അതിനു പിന്നാലെയാണു കാറ്റും വെള്ളപ്പൊക്കവും വിലയിടിവും കര്‍ഷകര്‍ക്കു വിനയാകുന്നത്.
കൃഷിഭവനുകളും തങ്ങളെ സഹായിക്കാന്‍ എത്തുന്നില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. കാറ്റിലും വേനലിലും വെള്ളപ്പൊക്കത്തിലും നശിച്ച വാഴകള്‍ക്ക് തുച്ഛമായ തുക മാത്രമാണു കൃഷി വകുപ്പില്‍നിന്നു ലഭിക്കുന്നത്. കാറ്റില്‍ ഒടിഞ്ഞ വാഴകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ കൃഷി വകുപ്പ് അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടണം. അതായത് കഴകള്‍ വാങ്ങി വേണ്ട വിധം വാഴയുമായി ചേര്‍ത്തുകെട്ടണം. ഇതു പലപ്പോഴും വാഴക്കര്‍ഷകര്‍ക്കു കഴിയാതെ പോകുന്നു.
ഒരു കഴയ്ക്ക് 150 രൂപ മുതല്‍ 200 രൂപ വരെ നല്‍കണം. ഇതു പലപ്പോഴും കര്‍ഷകര്‍ക്കു താങ്ങാന്‍ കഴിയാത്തതാണ്. ഇതിനാല്‍ പല കര്‍ഷകരും കയര്‍ വാങ്ങി വാഴ വലിച്ചുകെട്ടുകയാണു പല പ്പോഴും ചെയ്തുവുന്നത്. ഇക്കാരണത്താല്‍ കാറ്റിലോ വേനലിലോ വാഴയ്ക്കു നാശം സംഭവിച്ചാല്‍ പരിരക്ഷ ലഭിക്കുകയുമില്ല. ഇതാണു വാഴ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
വിപണിയില്‍ നേന്ത്രവാഴയുടെ വില കൂപ്പുകുത്തുമ്പോഴും ചിപ്‌സിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഇതിന് കിലോയ്ക്ക് 250 രൂപ മുതല്‍ 350 രൂപ വരെയാണ് ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ ആവശ്യക്കാരില്‍നിന്ന് ഈടാക്കുന്നത്.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ താണ്ടി ടണ്‍ കണക്കിന് ഏത്തന്‍കുലകളാണ് കേരളത്തില്‍ ദിനംപ്രതി എത്തുന്നത്. ഇതില്‍ ഭൂരിഭാഗവും വിറ്റഴിയുന്നത് ചാല കമ്പോളത്തിലാണ്. ഇതും ആഭ്യന്തര വിപണിയിലെ വില തകര്‍ച്ചയ്ക്ക് ഇടയാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago